കുവൈത്ത്: ഇല്ലാത്ത ജീവനക്കാരുടെ പേരില്‍ ശമ്ബളം പറ്റിയ പ്രവാസിക്ക് 15 വര്‍ഷം തടവും കനത്ത പിഴയും

കുവൈത്തില്‍ ഇല്ലാത്ത ജീവനക്കാരുടെ പേരില്‍ ശമ്ബളം എഴുതിയെടുത്തു വെട്ടിപ്പ് നടത്തിയ പ്രവാസിക്ക് 15 വര്‍ഷം തടവും പത്ത് ലക്ഷം ദിനാര്‍ പിഴയും.

പരാതി ഉയര്‍ന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഈജിപ്ഷ്യൻ ജീവനക്കാരന്‍ തന്റെ ശമ്ബളം ഒന്നിലധികം തവണ വര്‍ദ്ധിപ്പിക്കുകയും ഫണ്ട് തിരിമറി നടത്തുകയും ചെയ്തതായി കണ്ടെത്തിയത്. ജഡ്ജി അബ്ദുല്ല അല്‍ സനായി അധ്യക്ഷനായ അപ്പീല്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

Next Post

യു.കെ: യുകെയിലെ ക്രോയ്ഡണില്‍ താമസിക്കുന്ന ശ്രീകുമാര്‍ രാഘവന്‍ അന്തരിച്ചു

Sat Oct 28 , 2023
Share on Facebook Tweet it Pin it Email യുകെയിലെ ക്രോയ്ഡണില്‍ താമസിക്കുന്ന മലയാളി അന്തരിച്ചു. ശ്രീകുമാര്‍ രാഘവനാണ് (56 വയസ്സ്) അന്തരിച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്. ഹൃദയാഘാതമാണ് മരണ കാരണം. വെസ്റ്റ് ക്രോയ്ഡണിലാണ് കുടുംബസമേതം താമസിച്ചിരുന്നത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലില്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസറായി ജോലി ചെയ്യുകയായിരുന്നു.യുകെയിലെ സംഗീത സദസ്സുകളില്‍ നിറസാന്നിധ്യമായിരുന്നു ശ്രീകുമാര്‍. മൃതദേഹ സംസ്‌കാരം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

You May Like

Breaking News

error: Content is protected !!