യു.കെ: യുകെയിലെ ക്രോയ്ഡണില്‍ താമസിക്കുന്ന ശ്രീകുമാര്‍ രാഘവന്‍ അന്തരിച്ചു

യുകെയിലെ ക്രോയ്ഡണില്‍ താമസിക്കുന്ന മലയാളി അന്തരിച്ചു. ശ്രീകുമാര്‍ രാഘവനാണ് (56 വയസ്സ്) അന്തരിച്ചത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്. ഹൃദയാഘാതമാണ് മരണ കാരണം. വെസ്റ്റ് ക്രോയ്ഡണിലാണ് കുടുംബസമേതം താമസിച്ചിരുന്നത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലില്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസറായി ജോലി ചെയ്യുകയായിരുന്നു.യുകെയിലെ സംഗീത സദസ്സുകളില്‍ നിറസാന്നിധ്യമായിരുന്നു ശ്രീകുമാര്‍. മൃതദേഹ സംസ്‌കാരം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Next Post

ഒമാന്‍: കെട്ടിടത്തില്‍നിന്ന് വീണ് ആലപ്പുഴ സ്വദേശി ഒമാനില്‍ മരണപ്പെട്ടു

Sun Oct 29 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: കെട്ടിടത്തില്‍നിന്ന് വീണ് ആലപ്പുഴ സ്വദേശി ഒമാനില്‍ മരണപ്പെട്ടു. നീരാട്ടുപുറം കയ്തവണ സതീഷ് (48) ആണ് ബര്‍ക്കകടുത്ത് റുസ്താഖിലെ വാദി മാവില്‍ കെട്ടിടത്തുനിന്ന് വീണ് മരിച്ചത്.കെട്ടിട നിര്‍മ്മാണ കമ്ബനിയില്‍ ഫോര്‍മാനായിരുന്നു. പിതാവ്: പരേതനായ ശശീധരൻ. ഭാര്യ: സുബിത സതീഷ്. മക്കള്‍: ദേവ മാനവ്, ദേവതീര്‍ത്ഥ്. ഖുറം ആര്‍.ഒ.പി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് […]

You May Like

Breaking News

error: Content is protected !!