കുവൈത്ത്: ഭൂകമ്പബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷനും

ഭൂകമ്ബത്തില്‍ എല്ലാം നഷ്ടപ്പെട്ട സിറിയയിലെയും തുര്‍ക്കിയയിലെയും ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിന് രംഗത്തിറങ്ങി കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷന്‍.

സഹായ പദ്ധതിയുടെ ഭാഗമായി കെ.കെ.എം.എ സമാഹരിച്ച 2275 ബ്ലാങ്കറ്റുകള്‍ കുവൈത്ത് റെഡ് ക്രെസന്റിന് കൈമാറി.

24 മണിക്കൂര്‍ ബ്ലാങ്കറ്റ് ചലഞ്ചിലൂടെയാണ് കെ.കെ.എം.എ ബ്ലാങ്കറ്റുകള്‍ സമാഹരിച്ചത്. റെഡ് ക്രെസന്റ് സൊസൈറ്റി പ്രതിനിധികളായ അബ്ദുല്‍ റഹ്മാന്‍ മുഹമ്മദ് സൗദ്, ഖാസിം അല്‍ബ്ലോഷ്, അബ്ദുറഹ്മാന്‍ സാലിഹ് എന്നിവര്‍ സഹായം സ്വീകരിച്ചു. ബി.എം. ഇക്ബാല്‍, കെ.സി റഫീഖ് എന്നിവര്‍ ചടങ്ങ് നിയന്ത്രിച്ചു.

Next Post

യു.കെ: സ്റ്റുഡന്റ് വിസയെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ കമ്മിഷനെ നിയോഗിച്ച് യുകെ

Wed Feb 22 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: സ്റ്റുഡന്റ് വിസയെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ കമ്മീഷനെ നിയമിക്കാന്‍ ഒരുങ്ങി യുകെ. ഇന്ത്യയില്‍ നിന്നുള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ യുകെയില്‍ എത്തുന്നത്. ഇതിന്റെ ഭാഗമായി ഒരു പുതിയ അന്താരാഷ്ട്ര വിദ്യാഭ്യാസരീതി രൂപപ്പെടുത്തി എടുക്കാനാണ് ശ്രമം. യുകെ മുന്‍ സര്‍വകലാശാല മന്ത്രിയും പാര്‍ലമെന്റ് അംഗവുമായ ക്രിസ് സ്‌കിഡ്മോര്‍ അധ്യക്ഷനായ ഇന്റര്‍നാഷണല്‍ ഹയര്‍ എജ്യുക്കേഷന്‍ കമ്മീഷന്റെ […]

You May Like

Breaking News

error: Content is protected !!