യു.കെ: സ്റ്റുഡന്റ് വിസയെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ കമ്മിഷനെ നിയോഗിച്ച് യുകെ

ലണ്ടന്‍: സ്റ്റുഡന്റ് വിസയെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ കമ്മീഷനെ നിയമിക്കാന്‍ ഒരുങ്ങി യുകെ. ഇന്ത്യയില്‍ നിന്നുള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ യുകെയില്‍ എത്തുന്നത്. ഇതിന്റെ ഭാഗമായി ഒരു പുതിയ അന്താരാഷ്ട്ര വിദ്യാഭ്യാസരീതി രൂപപ്പെടുത്തി എടുക്കാനാണ് ശ്രമം. യുകെ മുന്‍ സര്‍വകലാശാല മന്ത്രിയും പാര്‍ലമെന്റ് അംഗവുമായ ക്രിസ് സ്‌കിഡ്മോര്‍ അധ്യക്ഷനായ ഇന്റര്‍നാഷണല്‍ ഹയര്‍ എജ്യുക്കേഷന്‍ കമ്മീഷന്റെ (ഐ എച്ച് ഇ സി) നേതൃത്വത്തിലാണ് പഠനം നടക്കുന്നത്. പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ റൂട്ട് വെട്ടിക്കുറയ്ക്കാനുള്ള യുകെ ഗവണ്‍മെന്റിന്റെ സമീപകാല റിപ്പോര്‍ട്ടുകളുടെയും നടപടികളുടെയും അടിസ്ഥാനത്തിലാണ് പുതിയ നീക്കം.വിദേശ വിദ്യാര്‍ത്ഥികളുടെ സ്വാധീനം യുകെയുടെ സമ്പദ്വ്യവസ്ഥയിലേക്കും സമൂഹത്തിലേക്കും ഉയര്‍ത്തിക്കാട്ടുന്നതിനൊപ്പം, ആകര്‍ഷകമായ വിസ ഓഫറുകളും അവതരിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ സ്ട്രാറ്റജി 2.0 എന്ന പേരില്‍ അറിയപ്പെടുന്ന കമ്മിഷന്‍ വിഷയത്തെ കുറിച്ചുള്ള പ്രധാന ശുപാര്‍ശകള്‍ മുന്‍പോട്ട് വെക്കും.

‘ഇന്ത്യയെയും യുകെയെയും സംബന്ധിച്ചിടത്തോളം, ഞങ്ങള്‍ വളരെ നിര്‍ണായക നിമിഷത്തിലാണ്, തുല്യ പങ്കാളികള്‍ എന്ന നിലയില്‍ ഓരോ രാജ്യത്തിന്റെയും ശക്തികളിലും ആവശ്യകതകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രവര്‍ത്തന ശൈലി രൂപപ്പെടുത്തേണ്ടതായിട്ടുണ്ട്’- ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് അലുംനി യൂണിയന്‍ യു കെയുടെ നാഷണല്‍ സ്ഥാപകനും ചെയര്‍മാനുമായ സനം അറോറ പറഞ്ഞു.പുതിയ പാനലിന്റെ കമ്മീഷണര്‍മാരില്‍ ഒരാളാണ് സനം അറോറ. യുകെയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം സൃഷ്ടിക്കാന്‍ ഇതിലൂടെ കഴിയുമെന്നും സനം അറോറ പറഞ്ഞു. മുന്‍ സര്‍വകലാശാലാ മന്ത്രിമാരായ ജോ ജോണ്‍സണും, ഡേവിഡ് വില്ലെറ്റും വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരും, ലണ്ടനിലെ കിംഗ്‌സ് കോളേജ് പ്രസിഡന്റും പ്രിന്‍സിപ്പലുമായ പ്രൊഫസര്‍ ഷിതിജ് കപൂറും ഈ സമിതിയില്‍ ഉണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഡിഗ്രികളുടെ അവസാനത്തില്‍ ജോലിയില്‍ പ്രവേശിക്കാനും പ്രവൃത്തിപരിചയം നേടാനുമുള്ള അവസരം നല്‍കുന്ന ഗ്രാജ്വേറ്റ് റൂട്ട് വിസയ്ക്കായി വര്‍ഷങ്ങളോളം പ്രചാരണം നടത്തുന്ന വിവിധ സംഘടനകളും നടപടിയെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്.

Next Post

ഒമാന്‍: ലോകത്ത് ജീവിതച്ചെലവ് താങ്ങാന്‍ കഴിയുന്ന നഗരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച്‌ മസ്‌കത്തും

Thu Feb 23 , 2023
Share on Facebook Tweet it Pin it Email മസ്കത്ത് ജീവിതച്ചെലവ് താങ്ങാന്‍ കഴിയുന്ന നഗരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച്‌ മസ്‌കത്തും.അമേരിക്കന്‍ ഓണ്‍ലൈന്‍ ലെന്‍ഡറായ നെറ്റ്ക്രെഡിറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം മുന്‍നിരയിലാണ് മസ്കത്ത്. ആഗോളാടിസ്ഥാനത്തിലുള്ള 73 തലസ്ഥാന നഗരങ്ങളിലെ എട്ടുലക്ഷം വസ്തുക്കള്‍ വിശകലനത്തിന് വിധേയമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഓരോ നഗരത്തിലെയും വീടുകളുടെ വില, പ്രാദേശിക റിയല്‍ എസ്റ്റേറ്റ് കമ്ബനികളില്‍ നിന്നുള്ള കെട്ടിടങ്ങളെ സംബന്ധിച്ച പഠനം, ഓരോ തലസ്ഥാനത്തെയും ശരാശരി ശമ്ബളം […]

You May Like

Breaking News

error: Content is protected !!