കുവൈത്ത്: കോ​വി​ഡ് – അ​ഞ്ചു​ ദി​വ​സ​മാ​യി ഒ​രാ​ൾ​പോ​ലും ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​ല്ല

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യം ഏ​റെ മെ​ച്ച​പ്പെ​ട്ട​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. രാ​ജ്യ​ത്താ​കെ 50 പേ​ര്‍ മാ​ത്ര​മാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്.

ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​ത്തി​നി​ടെ പു​തി​യ ഒ​രാ​ള്‍​പോ​ലും കോ​വി​ഡ് ബാ​ധ​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​യി​ട്ടി​ല്ലെ​ന്നും കോ​വി​ഡ് മ​ഹാ​മാ​രി ആ​രം​ഭി​ച്ച​തി​നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും മി​ക​ച്ച ആ​രോ​ഗ്യ സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ള്‍ രാ​ജ്യ​ത്തു​ള്ള​തെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ ഫീ​ല്‍​ഡ്​ ആ​ശു​പ​ത്രി ഡ​യ​റ​ക്​​ട​ര്‍ ഡോ. ​മു​ഹ​മ്മ​ദ്​ അ​ല്‍ ഹു​മൈ​ദാ​ന്‍ പ​റ​ഞ്ഞു.

പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യു​ക​യും രോ​ഗ​മു​ക്​​തി നി​ര​ക്ക് വ​ര്‍​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ആ​ശു​പ​ത്രി​ക​ള്‍ പ​ല​തും കാ​ലി​യാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട ക​ണ​ക്കു പ്ര​കാ​രം 662 ആ​ക്റ്റി​വ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. ഇ​തി​ല്‍ 50 പേ​ര് മാ​ത്ര​മാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. ബാ​ക്കി​യു​ള്ള​വ​ര്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ ഗു​രു​ത​ര സാ​ഹ​ച​ര്യ​മോ ഇ​ല്ലാ​തെ വീ​ടു​ക​ളി​ല്‍ ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​യു​ക​യാ​ണ്. പ​ത്തു പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ളു​ള്ള​ത്. 0.25 ശ​ത​മാ​നം ആ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്ക്.

വാ​ക്സി​നേ​ഷ​ന്‍ കാ​മ്ബ​യി​ന്‍ ഊ​ര്‍​ജി​ത​മാ​ക്കി​യ​ത് വ്യാ​പ​നം കു​റ​ക്കാ​ന്‍ സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ല്‍. രോ​ഗി​ക​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി മാ​ത്രം സ​ജ്ജീ​ക​രി​ച്ചി​രു​ന്ന പ​ല വാ​ര്‍​ഡു​ക​ളും തീ​വ്ര പ​രി​ച​ര​ണ യൂ​നി​റ്റു​ക​ളും ഇ​തി​ന​കം അ​ട​ച്ചു.

രോ​ഗി​ക​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ മി​ശ്​​രി​ഫ് ഫെ​യ​ര്‍ ഗ്രൗ​ണ്ടി​ലെ എ​ട്ടാം ന​മ്ബ​ര്‍ ഹാ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഫീ​ല്‍​ഡ് ആ​ശു​പ​ത്രി​യും പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​താ​യി ഫീ​ല്‍​ഡ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ഡോ. ​മു​ഹ​മ്മ​ദ് അ​ല്‍ ഹു​മൈ​ദാ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Next Post

ഒമാൻ: വിദേശികൾക്ക്​ രണ്ടാം ഡോസ്​ വാക്​സിൻ ഇന്നുമുതൽ നൽകും

Wed Sep 29 , 2021
Share on Facebook Tweet it Pin it Email മ​സ്ക​ത്ത്: തെ​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ വി​ദേ​ശി​ക​ള്‍​ക്കു​ള്ള ര​ണ്ടാം​ഡോ​സ്​ സൗ​ജ​ന്യ കോ​വി​ഡ്​ വാ​ക്​​സി​ന്‍ ബു​ധ​നാ​ഴ്​​ച മു​ത​ല്‍ ന​ല്‍​കി​ത്തു​ട​ങ്ങും. ഒ​ക്​​ടോ​ബ​ര്‍ ര​ണ്ടു​​വ​രെ​യാ​ണ്​ വാ​ക്​​സി​ന്‍ ന​ല്‍​കു​ക​യെ​ന്ന്​ ഹെ​ല്‍​ത്ത് സ​ര്‍​വി​സ​സ് ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ല്‍ അ​റി​യി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ല്‍​നി​ന്ന് ആ​ദ്യ ഡോ​സ് സൗ​ജ​ന്യ വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്കാ​ണ്​ ര​ണ്ടാം​ഡോ​സ്​ ന​ല്‍​കു​ന്ന​ത്. വാ​ക്​​സി​നാ​യി പ്ര​വാ​സി​ക​ള്‍ വി​ലാ​യ​ത്തി​ലെ ന​ഗ​ര​സ​ഭാ ഓ​ഫി​സി​ല്‍​നി​ന്നു​ള്ള പെ​ര്‍​മി​റ്റ്​​ കൊ​ണ്ടു​വ​ര​ണം. റു​സ്​​താ​ഖ്​ മെ​ഡി​ക്ക​ല്‍ ഫി​റ്റ്​​ന​സ്​ എ​ക്​​സാ​മി​നേ​ഷ​ന്‍ കേ​​ന്ദ്രം, […]

You May Like

Breaking News

error: Content is protected !!