ഒമാന്‍: താമസ സ്ഥലങ്ങളില്‍ ലൈസന്‍സില്ലാതെ വാണിജ്യ പ്രവര്‍ത്തനം – 11 പ്രവാസികള്‍ അറസ്റ്റില്‍

മസ്കത്ത്: ഒമാനില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് പതിനൊന്ന് പ്രവാസികള്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം മസ്‍കത്ത് ഗവര്‍ണറേറ്റില്‍ തൊഴില്‍ മന്ത്രാലയം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായതെന്ന് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ലേബര്‍ വെല്‍ഫെയര്‍ ഡയറക്ടറേറ്റ് ജനറല്‍, സംയുക്ത പരിശോധനാ സംഘം എന്നിവ റോയല്‍ ഒമാന്‍ പൊലീസിന്റെ സഹകരണത്തോടെയായിരുന്നു പരിശോധനകള്‍ നടത്തിയത്. പ്രവാസികള്‍ താമസിച്ചിരുന്ന നിരവധി വീടുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തി. ആവശ്യമായ അനുമതികളോ ലൈസന്‍സുകളോ ഇല്ലാതെയായിരുന്നു ഇത്തരം പ്രവര്‍ത്തനങ്ങള്‍. 11 പ്രവാസികളെ പരിശോധനകള്‍ക്കിടെ അധികൃതര്‍ അറസ്റ്റ് ചെയ്‍തു. തൊഴില്‍ നിയമങ്ങള്‍ ലംഘച്ചതിനുള്ള തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. തുടര്‍ നിയമനടപടികള്‍ പിന്നാലെയുണ്ടാകുമെന്നും തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Next Post

കുവൈത്ത്: കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് പ്രവാസി തൊഴിലാളികളെ എത്തിക്കാന്‍ നടപടികളുമായി കുവൈത്ത്

Fri May 19 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് രാജ്യത്തേക്ക് തൊഴിലാളികളെ എത്തിക്കാന്‍ കുവൈത്ത് നീക്കം തുടങ്ങി. നിലവില്‍ കുവൈത്തില്‍ ധാരാളം പ്രവാസികളുള്ള രാജ്യങ്ങള്‍ ഒഴികെയുള്ള മറ്റ് രാജ്യങ്ങളില്‍ നിന്ന് പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ നടപടികള്‍ കൈക്കൊള്ളാന്‍ ഉപപ്രധാനമന്ത്രി ശൈഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹ് നിര്‍ദ്ദേശം നല്‍കി. പുതിയ തൊഴില്‍ കയറ്റുമതി രാജ്യങ്ങളുമായി ധാരണാപത്രം ഒപ്പിടുന്നതിന് വിദേശകാര്യ […]

You May Like

Breaking News

error: Content is protected !!