യു.കെ: യുകെയില്‍ 28 ശതമാനം പേര്‍ക്കും സാമ്പ്രദായികവരുമാനമില്ലെന്ന് പറഞ്ഞ് മോര്‍ട്ട്‌ഗേജ് നിഷേധിക്കപ്പടുന്നതായി റിപ്പോര്‍ട്ട്

ലണ്ടന്‍: യുകെയില്‍ 28 ശതമാനം പേര്‍ക്കും സാമ്പ്രദായിക വരുമാനമില്ലെന്ന പേര് പറഞ്ഞ് മോര്‍ട്ട്ഗേജ് നിഷേധിക്കപ്പെടുന്നുവെന്ന് വ്യക്തമാക്കി ദി മോര്‍ട്ട്ഗേജ് ലെന്‍ഡര്‍ നടത്തിയ ഗവേഷണം വെളിപ്പെടുത്തുന്നു. ഉദാഹരണമായി സ്വയം തൊഴില്‍ ചെയ്ത് വരുമാനമുണ്ടാക്കുന്നവരുടെ മോര്‍ട്ട്ഗേജ് അപേക്ഷകള്‍ തള്ളപ്പെടുന്നുവെന്നാണ് ഇത്തരത്തില്‍ വ്യക്തമായിരിക്കുന്നത്. പോളിംഗ് ഏജന്‍സിയായ ഒപ്പീനിയം മാര്‍ച്ചില്‍ ഇത് സംബന്ധിച്ച 2000 പേരെ ഉള്‍ക്കൊള്ളിച്ച് ഒരു നാഷണല്‍ സര്‍വേ നടത്തിയിരുന്നു. സീറോ-അവേര്‍സ് കോണ്‍ട്രാക്ടിലുള്ളവരുടെ മോര്‍ട്ട്ഗേജ് അപേക്ഷികളിലാണ് ഇത്തരത്തില്‍ കൂടുതല്‍ നിരസിക്കല്‍ നടക്കുന്നതെന്നും ഈ ഗണത്തില്‍ പെടുന്നവര്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ 48 ശതമാനം തള്ളപ്പെടുന്നുവെന്നും ഈ സര്‍വേയിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഫ്രീന്‍ലാന്‍സര്‍മാരാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇവരുടെ 29 ശതമാനം അപേക്ഷയും ലെന്‍ഡര്‍മാര്‍ ഇത്തരത്തില്‍ തള്ളപ്പെടുന്നുണ്ട്. സെല്‍ഫ് എംപ്ലോയ്മെന്റ് കാറ്റഗറിയില്‍ പെടുന്നവരുടെ 10 ശതമാനം മോര്‍ട്ട്ഗേജ് അപേക്ഷകളും നിരസിക്കപ്പെടുന്നുണ്ട്.

പ്രസ്തുത സര്‍വേക്ക് വിധേയരാക്കിയിരുന്ന 2000 പേരില്‍ 278 പേരും നോണ്‍ ടൈപ്പിക്കല്‍ വര്‍ക്ക് സ്റ്റാറ്റസിലുള്ളവരായിരുന്നു. ഇവരില്‍ കാല്‍ശതമാനത്തോളം പേര്‍ക്കും മോര്‍ട്ട്ഗേജ് നിരസിക്കപ്പെട്ട അനുഭവം നേരത്തെയുണ്ടായിട്ടുണ്ട്. ഇവരില്‍ 26 ശതമാനം പേരും പിന്നീട് വീണ്ടും അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങള്‍ക്ക് നിക്ഷേപത്തിന്റെ രേഖകള്‍ കാണിക്കാന്‍ സാധിക്കാത്തതിനാലാണ് മുഖ്യമായും അപേക്ഷ നിരസിക്കപ്പെട്ടതെന്നാണ് ഇവരില്‍ 13 ശതമാനം പേരും വ്യക്തമാക്കുന്നത്. തങ്ങള്‍ക്ക് മോര്‍ട്ട്ഗേജ് ഗ്യാരണ്ടറെ ലഭിക്കാത്തതാണ് അപേക്ഷ നിരസിക്കാന്‍ കാരണമായതെന്നാണ് 12 ശതമാനം പേര്‍ പറയുന്നത്. തങ്ങള്‍ക്ക് കുറെ ക്രെഡിറ്റ് അപ്ലിക്കേഷനുകളുള്ളതിനാലാണ് മോര്‍ട്ട്ഗേജ് അപേക്ഷ നിരസിക്കപ്പെട്ടതെന്നാണ് മറ്റൊരു 12 ശതമാനം പേര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റുമെന്റുകളില്ലാത്തതിനാല്‍ അപേക്ഷ നിരസിക്കപ്പെട്ട അനുഭവമുണ്ടായെന്ന് പത്ത് ശതമാനം പേര്‍ പറയുന്നു. കഴിഞ്ഞ മൂന്ന് മാസത്തെ പേ സ്ലിപ്പും പി60 ഫോമുമില്ലാത്തതിനാല്‍ അപേക്ഷ നിരസിക്കപ്പെട്ടുവെന്ന് പത്ത് ശതമാനം പേര്‍ വ്യക്തമാക്കിയിട്ടുണ്ട്. ടാക്സ് റിട്ടേണ്‍ ഫോം എസ്എ 302 ഇല്ലാത്തതിനാല്‍ അപേക്ഷ നിരസിക്കപ്പെട്ടുവെന്ന് 9 ശതമാനം പേര്‍ പറയുന്നു.

Next Post

ഒമാന്‍: വിദേശ ലൈസന്‍സ് ഉപയോഗിച്ച്‌ വിനോദസഞ്ചാരികള്‍ക്ക് ഒമാനില്‍ വാഹനമോടിക്കാം

Mon May 8 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: തങ്ങളുടെ രാജ്യം നല്‍കിയ സാധുവായ ലൈസന്‍സ് ഉപയോഗിച്ച്‌ എല്ലാ വിദേശ സന്ദര്‍ശകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒമാനില്‍ വാഹനമോടിക്കാന്‍ അനുമതിയുണ്ടെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍.ഒ.പി) അറിയിച്ചു. റോയല്‍ ഒമാന്‍ പൊലീസിനെ ഉദ്ധരിച്ച്‌ പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഏതൊരു സന്ദര്‍ശകനും വിദേശ ലൈസന്‍സ് ഉപയോഗിച്ച്‌ സുല്‍ത്താനേറ്റില്‍ പ്രവേശിച്ച തീയതി മുതല്‍ മൂന്ന് മാസം വരെ വാഹനമോടിക്കാമെന്ന് റോയല്‍ […]

You May Like

Breaking News

error: Content is protected !!