ഒമാന്‍: വ്യക്തിഗത വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന് റോയല്‍ ഒമാന്‍ പോലീസ് മുന്നറിയിപ്പ്

വ്യക്തിഗത വിവരങ്ങളും വ്യക്തിഗത തിരിച്ചറിയല്‍ നമ്ബറും (പിൻ) ഫോണ്‍, സാമൂഹികമാധ്യമങ്ങള്‍ വഴി പങ്കുവെക്കരുതെന്ന് വീണ്ടും മുന്നറിയിപ്പ് നല്‍കി റോയല്‍ ഒമാൻ പോലീസ്.

തട്ടിപ്പുകാര്‍ക്ക് സ്വകാര്യ വിവരങ്ങള്‍ ലഭിക്കുന്നത് തടയാനാണിത്. ആശയവിനിമയ കമ്ബനി, ബാങ്ക്, പ്രശസ്ത വ്യക്തി തുടങ്ങിയ അവകാശവാദങ്ങളുമായി വ്യക്തിഗത വിവരങ്ങളും പിന്നും ആവശ്യപ്പെട്ട് ഫോണിലെത്തുന്ന മെസ്സേജുകളും വിളികളും സ്വീകരിക്കരുത്.

സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള മെസ്സേജിനും മറുപടി നല്‍കരുത്. വമ്ബൻ സമ്മാനം, സാമ്ബത്തിക സഹായം തുടങ്ങിയ ആവശ്യങ്ങളുമായാണ് ഇത്തരം സന്ദേശങ്ങളെത്തുക. രാജ്യത്തിന് പുറത്തുപോകുമ്ബുള്‍ സിം, എടിഎം കാര്‍ഡുകള്‍ ആരെയും ഏല്‍പ്പിക്കരുത്. ഇവ ഉപയോഗിച്ചും തട്ടിപ്പ് നടത്താവുന്നതാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സാമൂഹികമാധ്യമങ്ങളുടെ ഉപയോഗം കൂടിയതോടെ അജ്ഞാതര്‍ക്ക് മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കാനും സ്വകാര്യ വിവരങ്ങള്‍ അനധികൃത സാമ്ബത്തിക നേട്ടങ്ങള്‍ക്ക് ഉപയോഗിക്കാനും അവസരമുണ്ടാകുന്നു. വെബ്സൈറ്റിലും സാമൂഹിക മാധ്യമങ്ങളിലും സ്വകാര്യ വിവരങ്ങള്‍ പങ്കുവെക്കുമ്ബോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. നിയമലംഘനങ്ങള്‍ക്ക് ശക്തമായ പിഴകളാണ് ഒമാൻ സൈബര്‍ കുറ്റകൃത്യ നിയമം അനുശാസിക്കുന്നത്.

ഭീഷണിപ്പെടുത്താനോ ബ്ലാക്ക്മെയ്ലിംഗിനോ ഇന്റര്‍നെറ്റ് പോലുള്ളവ ഉപയോഗിക്കുന്നത്, ഒരു മാസത്തില്‍ കുറയാത്തതും മൂന്ന് വര്‍ഷം വര്‍ധിക്കാത്തതുമായ തടവുശിക്ഷക്കും ആയിരം ഒമാൻ റിയാലില്‍ കുറയാത്തതും 3000 ഒമാൻ റിയാലില്‍ വര്‍ധിക്കാത്തതുമായ പിഴശിക്ഷക്കും കാരണമാകും. അത്തരം വിവരങ്ങള്‍ റോയല്‍ ഒമാൻ പോലീസിനെ അറിയിക്കാവുന്നതാണ്.

Next Post

കുവൈത്ത്: പ്രവാസികള്‍ രാജ്യം വിടും മുമ്ബ് വൈദ്യുതി ബില്‍ അടക്കണമെന്ന് കുവൈത്ത്, വീഴ്ച വരുത്തിയവര്‍ക്ക് രാജ്യം വിടാനാകില്ല

Wed Aug 23 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസിക്കുന്ന പ്രവാസികള്‍ രാജ്യം വിടുന്നതിനു മുമ്ബ് വൈദ്യുതി-ജല ഉപഭോഗ ബില്‍ അടക്കണമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊര്‍ജ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. ശേഷം കുടിശ്ശികയുള്ളവര്‍ക്ക് അത് അടച്ചുതീര്‍ക്കാതെ രാജ്യം വിടാനാകില്ല. പ്രവാസികള്‍ക്ക് വൈദ്യുതി ഉപഭോഗ ബില്‍ പേമെന്റുകള്‍ മെവ്-പേ, സഹല്‍ ആപ്പുകള്‍, സര്‍ക്കാര്‍ ഇലക്‌ട്രോണിക് സേവനങ്ങള്‍ […]

You May Like

Breaking News

error: Content is protected !!