വ്യാഴാഴ്ച വൈകുന്നേരം മുതല്‍ മാര്‍ച്ച് ആറ് ഞായറാഴ്ച രാവിലെ വരെ സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റ് ഭാഗികമായി അടയ്ക്കുമെന്ന് മസ്കത്ത് നഗരസഭയുടെ അറിയിപ്പ്. റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായിട്ടാണ് റോഡ് അടക്കുന്നത്.
മാവലെ പാലം മുതല്‍ അല്‍ സഹ്!വ ടവര്‍ വരെയുള്ള ഭാഗത്താണ് അറ്റകുറ്റപണികള്‍ നടത്തുക. ഗതാഗത നിയന്ത്രണത്തിനായി റോയല്‍ ഒമാന്‍ പോലീസുമായി സഹകരിച്ചാണ് ഈ നടപടിയെന്നും നഗരസഭയുടെ അറിയിപ്പില്‍ പറയുന്നു. നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.