കുവൈത്ത്: ഇടുക്കി അസോസിയേഷൻ കുവൈതിന് പുതിയ ഭാരവാഹികള്‍

കുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷൻ കുവൈത്ത് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും അബ്ബാസിയയില്‍ നടന്നു. ജനറല്‍ സെക്രട്ടറി മാർട്ടിൻ വാർഷിക റിപ്പോർട്ടും ട്രഷറർ ജോണ്‍ലി സാമ്ബത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

പ്രസിഡന്റ് ജോബിൻസ് ജോസഫ്, വിമൻസ് ഫോറം ചെയർപെഴ്സണ്‍ വിനീത ഔസേപ്പച്ചൻ എന്നിവർ ആശംസകള്‍ നേർന്നു. കുവൈത്ത് പ്രവാസജീവിതം അവസാനിപ്പിച്ച്‌ യാത്ര തിരിക്കുന്ന ജനറല്‍ സെക്രട്ടറി മാർട്ടിന് യോഗത്തില്‍ മെമന്റോ നല്‍കി ആദരിച്ചു. ജിജി മാത്യു, ഐവി അലക്സ്, വിനീത ഔസേപ്പച്ചൻ എന്നിവർ സംസാരിച്ചു. ജോയന്റ് സെക്രട്ടറി ഔസേപ്പച്ചൻ സ്വാഗതവും ട്രഷറർ ബിജോ ജോസഫ് നന്ദിയും പറഞ്ഞു.

ജോസ് തോമസ്, ബൈജു പോള്‍, ബിജോ തോമസ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികള്‍: എബിൻ തോമസ് (പ്രസി), ജോണ്‍ലി തുണ്ടിയില്‍ (വൈ. പ്രസി), ജോബിൻസ് ജോസഫ് (ജന.സെക്ര), ബിജോ ജോസഫ് (ട്രഷ), ജോമോൻ പി.ജേക്കബ് (ജോ.സെക്ര), അനീഷ് പ്രഭാകരൻ (ജോ.ട്രഷ), രാജി ഷാജി മാത്യു (വിമൻസ് ഫോറം ചെയർപെഴ്സണ്‍), ഷിജു ബാബു(ജനറല്‍ കോഓഡിനേറ്റർ), ജിജി മാത്യു (അഡ്വൈസറി ബോർഡ് ചെയർമാൻ).

Next Post

യു.കെ: മലയാളി യുവതി യുകെയില്‍ കുഴഞ്ഞു വീണു മരിച്ചു: 25-ാം വയസ്സില്‍ വിട പറഞ്ഞത് ഡെര്‍ബിയില്‍ താമസിക്കുന്ന ജെറീന

Sun May 5 , 2024
Share on Facebook Tweet it Pin it Email യുകെയിലെ ഡെര്‍ബിയില്‍ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു. ഡെര്‍ബിക്കു സമീപം ബര്‍ട്ടനില്‍ താമസിക്കുന്ന ജെറീന (25)യാണു മരിച്ചത്. അവിവാഹിതയാണ്. വീട്ടില്‍ എക്‌സര്‍സൈസ് ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. മാതാപിതാക്കള്‍ – ജോര്‍ജ്, റോസ്ലി. സദോഹദരിമാര്‍ – മെറീന, അലീന. അങ്കമാലിക്കടുത്തു കറുകുറ്റി സ്വദേശികളാണ് ഈ കുടുംബം. നോട്ടിങ്ഹാമിലെ ഒരു സ്ഥാപനത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണു ജെറീന. വിവാഹാലോചന […]

You May Like

Breaking News

error: Content is protected !!