ഒമാന്‍: മസ്‌കറ്റ് വിമാനത്താവളത്തില്‍ മുഖം തിരിച്ചറിയുന്ന പുതിയ ഇ-ഗേറ്റുകള്‍ വരുന്നു

മസ്‌കറ്റ് വിമാനത്താവളത്തില്‍ മുഖം തിരിച്ചറിയുന്ന പുതിയ ഇ-ഗേറ്റുകള്‍ വരുന്നു. ഈ ആഴ്ച മുതല്‍ പുതിയ ഇ-ഗേറ്റുകള്‍ നടപ്പില്‍ വരും.

സ്വദേശികള്‍ക്കും വിദേശികള്‍ക്കും പാസ്‌പോര്‍ട്ട് കാണിക്കാതെ പുതിയ ഗേറ്റ് ഉപയോഗപ്പെടുത്തി ഒമാനില്‍ പ്രവേശിക്കാന്‍ കഴിയും.

പഴയ ഇ-ഗേറ്റില്‍ നിന്നും വ്യത്യസ്തമായി പുതിയ ഗേറ്റുകള്‍ മുഖം കൊണ്ട് തിരിച്ചറിയുന്നവയായിരിക്കുമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട് സി.ഇ.ഒ ശൈഖ് ഐമന്‍ അല്‍ ഹൂത്തി പറഞ്ഞു. ആഗമന, നിഗമന വിഭാഗങ്ങളിലായി ഇത്തരം 18 ഗേറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മറ്റ് നിരവധി സാങ്കേതിക വിദ്യയും വിമാനത്താവളത്തില്‍ സജ്ജമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ആഴ്ച മുതല്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പാസ്‌പോര്‍ട്ട് കാണിക്കാതെ പുതിയ ഗേറ്റ് ഉപയോഗപ്പെടുത്തി ഒമാനില്‍ പ്രവേശിക്കാന്‍ കഴിയും. എന്നാല്‍ ഒമാനില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് പഴയ നടപടി ക്രമങ്ങള്‍ തന്നെയായിരിക്കും നടപ്പിലാക്കുക.

Next Post

കുവൈത്ത്: പരിക്കേറ്റവരുടെ ചികിത്സക്ക് കുവൈത്തിലെ ആശുപത്രികള്‍ സജ്ജം

Sat Nov 25 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റ ഫലസ്തീനികളുടെ ചികിത്സക്കായി കുവൈത്തിലെ ആശുപത്രികള്‍ സജ്ജമാകുന്നു. ഫലസ്തീനികളുടെ ചികിത്സക്ക് ആശുപത്രികള്‍ തയാറാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഫലസ്തീനികളെ സ്വീകരിക്കുന്നതിനും ചികിത്സിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ നടത്താൻ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ അവാദിയുടെ നിര്‍ദേശത്തിന് പിറകെയാണ് മന്ത്രാലയത്തിന്റെ പ്രഖ്യാപനം. ചികിത്സക്കായുള്ള തയാറെടുപ്പുകള്‍ നടത്താൻ ആശുപത്രികളോടും ബന്ധപ്പെട്ട മേഖലകളോടും മന്ത്രി നിര്‍ദേശിച്ചിരുന്നു. ഫലസ്തീൻ സഹോദരങ്ങളെ […]

You May Like

Breaking News

error: Content is protected !!