ഒമാന്‍: സന്ദര്‍ശകരുടെ മനം കവര്‍ന്ന് ഒമാന്‍ എക്രോസ് ഏജസ് മ്യൂസിയം

മസ്കത്ത്: ഈ വര്‍ഷം പുതുതായി തുറന്ന ഒമാൻ എക്രോസ് ഏജസ് മ്യൂസിയം സന്ദര്‍ശകരുടെ മനം കവരുന്നു. ഇതിനകം 80,000ത്തിലധികം ആളുകള്‍ ഒമാന്‍റെ ചരിത്ര ശേഷിപ്പുകളും പൈതൃകങ്ങളും തേടി മ്യൂസിയത്തില്‍ എത്തിയത്.

സുല്‍ത്താനേറ്റിന്‍റെ വിവിധ ഘട്ടങ്ങളിലെ ചരിത്രം, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യം എന്നിവ പകര്‍ന്നുനല്‍കുന്ന മേഖലയിലെ തന്നെ ഏറ്റവും വലിയ മ്യൂസിയം ആണ് ഒമാൻ എക്രോസ് ഏജസ് മ്യൂസിയം.

12,150 ഒമാനി ഇതര സന്ദര്‍ശകരും 67,350 ഒമാനി പൗരന്മാരുമാണ് ഇതിനകം എത്തിയത്. വൈവിധ്യമാര്‍ന്ന ആളുകളെ ആകര്‍ഷിക്കാനുള്ള മ്യൂസിയത്തിന്റെ കഴിവാണ് ഇത്രയും ആളുകളെ കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഒമാന്‍റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രത്തിലേക്ക് വാതില്‍ തുറക്കുന്ന മ്യൂസിയം ദാഖിലിയ ഗവര്‍ണറേറ്റിലെ മന വിലായത്തിലാണുള്ളത്. മാര്‍ച്ച്‌ 13ന് സുല്‍ത്താൻ ഹൈതം ബിൻ താരിഖാണ് നാടിന് സമര്‍പ്പിച്ചത്.

ചരിത്രാതീത കാലത്തെ ആദ്യ കുടിയേറ്റക്കാരില്‍ തുടങ്ങി ആധുനിക ഒമാന്‍റെ വിശേഷങ്ങളിലൂടെ കടന്നുപോകുന്ന കാഴ്ചകളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുള്ളത്. പരേതനായ സുല്‍ത്താൻ ഖാബൂസ് ബിൻ സഈദിന്റെ കീഴില്‍ രാജ്യത്തിന്റെ ശ്രദ്ധേയമായ സാമ്ബത്തിക, സാങ്കേതിക, രാഷ്ട്രീയ, സാമൂഹിക നവീകരണം പ്രവര്‍ത്തനങ്ങളുടെ നീണ്ട ചരിത്രമാണ് ‘നവോത്ഥാന ഗാലറി’യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Next Post

കുവൈത്ത്: കെ.ഐ.ജി കുവൈത്ത് സിറ്റി ഏരിയ സംയുക്ത ഫ്രണ്ട് സര്‍ക്കിള്‍ മീറ്റ്

Sat Jul 22 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്ത് സിറ്റി ഏരിയ സംയുക്ത ഫ്രണ്ട് സര്‍ക്കിള്‍ മീറ്റ് സംഘടിപ്പിച്ചു. ‘ഒരുമ’ ഹാളില്‍ ചേര്‍ന്ന മീറ്റില്‍ ഏരിയ പ്രസിഡന്‍റ് യൂസുഫ് കണിയാപുരം അധ്യക്ഷത വഹിച്ചു. ‘ഹിജ്റയുടെ പാഠങ്ങള്‍’ തലക്കെട്ടില്‍ ഖലീലു റഹ്മാൻ പ്രഭാഷണം നടത്തി. ഹിജ്റ വെറും പലായനമല്ല, മറിച്ച്‌ തന്നിലര്‍പ്പിതമായ ദൗത്യനിര്‍വഹണത്തിനായി വര്‍ഷങ്ങള്‍ നീണ്ട തയാറെടുപ്പുകളിലൂടെ വ്യക്തമായ ലക്ഷ്യങ്ങളും കരുതിവെപ്പുകളുമായി പൂര്‍ണതയിലേക്കുള്ള പ്രയാണമായിരുന്നു […]

You May Like

Breaking News

error: Content is protected !!