കുവൈത്ത് സിറ്റി: തിങ്കളാഴ്ച മിന അബ്ദുല്ലയില് ഉണ്ടായ പരിമിതമായ തീപിടിത്തത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റതായി കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്ബനി (കെ.എൻ.പി.സി) അറിയിച്ചു.
പരിസ്ഥിതിസൗഹൃദ ഇന്ധന പദ്ധതിയുമായി ബന്ധപ്പെട്ട ബാക്ക് അപ്പ് പവര്‍ സ്റ്റേഷനിലാണ് തീപിടിത്തം ഉണ്ടായത്. ചെറിയ രൂപത്തിലുള്ള തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായും കെ.എൻ.പി.സി പ്രസ്താവനയില്‍ അറിയിച്ചു. പരിക്കേറ്റ തൊഴിലാളികള്‍ക്ക് പ്രഥമശുശ്രൂഷ നല്കി ആശുപത്രിയിലേക്ക് മാറ്റി.