ഒമാന്‍: ‘ലീപ് റിയാദ് 2023’ല്‍ പങ്കാളികളായി ഒമാനും

മസ്കത്ത്: സൗദിയിലെ റിയാദില്‍ നടക്കുന്ന അന്താരാഷ്ട്ര സാങ്കേതിക സമ്മേളനമായ ‘ലീപ് റിയാദ് 2023’ല്‍ പങ്കാളികളായി ഒമാനും. ഗതാഗത, വാര്‍ത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം, നിരവധി സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയാണ് ഒമാനെ പ്രതിനിധാനംചെയ്ത് പങ്കെടുക്കുന്നത്. ഡിജിറ്റല്‍ സമ്ബദ്‌വ്യവസ്ഥക്കുള്ള ദേശീയ പരിപാടിക്ക് ‘ലീപ് റിയാദ് 2023’ ശക്തി പകരുമെന്ന് ഗതാഗത, വാര്‍ത്താവിനിമയ, വിവര സാങ്കേതിക മന്ത്രി എന്‍ജിനീയര്‍ സഈദ് ഹമൂദ് അല്‍ മവാലി പറഞ്ഞു.

സാങ്കേതിക നിക്ഷേപങ്ങള്‍ ഒമാനിലേക്ക് ആകര്‍ഷിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒമാനിലെ ഡിജിറ്റല്‍ സമ്ബദ്‌വ്യവസ്ഥയുടെ വളര്‍ച്ചക്കുള്ള റോഡ്‌മാപ്പാകും ഈ പരിപാടിയെന്ന് അല്‍ മവാലി ചൂണ്ടിക്കാട്ടി. ‘ലീപ് റിയാദ് 2023’ലെ പങ്കാളിത്തത്തിലൂടെ കമ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ മേഖലകളില്‍ വൈദഗ്ധ്യമുള്ള പ്രാദേശിക കമ്ബനികളെ വിപണനം ചെയ്യാനും ഒമാന്‍ ആഗ്രഹിക്കുന്നു.

Next Post

കുവൈത്ത്: കുവൈത്ത് നാഷണല്‍ ഗാര്‍ഡ് റിക്രൂട്ട്‌മെന്റ് നടപടികള്‍ക്ക് കൊച്ചിയില്‍ തുടക്കം

Thu Feb 9 , 2023
Share on Facebook Tweet it Pin it Email കുവൈത്തിലെ ദേശരക്ഷാ ചുമതലയുള്ള കുവൈറ്റ് നാഷണല്‍ ഗാര്‍ഡിലേയ്ക്ക് (കെഎന്‍ജി ) ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നിയമന നടപടികള്‍ ആരംഭിച്ചു. ഇതാദ്യമായാണ് കുവൈറ്റ് നാഷണല്‍ ഗാര്‍ഡ്‌സ് ഇന്ത്യയില്‍ നേരിട്ടെത്തി റിക്രൂട്ട്‌മെന്റ് നടത്തുന്നത്. കാക്കനാട്ട് കഴിഞ്ഞ ദിവസം ആരംഭിച്ച റിക്രൂട്ട്‌മെന്റ് നടപടികള്‍ നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഈ 10 […]

You May Like

Breaking News

error: Content is protected !!