ഒമാൻ: ഷാര്‍ജ-ഒമാൻ ബസ് സര്‍വീസിന് ഗംഭീര തുടക്കം

ഷാർജ -ഒമാൻ ബസ് സർവീസിന് ഗംഭീര തുടക്കം. രാവിലെ 6.15ന് ഷാർജ അല്‍ ജുബൈല്‍ സ്റ്റേഷനിലെത്തിയ ബസ് 6.45ന് പുറപ്പെട്ടു.

ആധുനിക സൗകര്യങ്ങളുള്ള ഒമാന്‍റെ മുവൈസലാത് ബസില്‍ കന്നി യാത്രയ്ക്ക് മൂന്ന് മലയാളികളടക്കം ഇരുപത്തഞ്ചോളം പേരാണുള്ളത്. ഷാർജ എയർപോർട്ട് റോഡ് വഴി എമിറേറ്റ്സ് റോഡില്‍ പ്രവേശിച്ച്‌ കല്‍ബ അതിർത്തി വഴിയാണ് ബസിന്‍റെ ഒമാനിലേയ്ക്കുള്ള സഞ്ചാരം. രാവിലെ 8 മണിയോടെ കല്‍ബയില്‍ ചായ കുടിക്കാനും മറ്റുമായി 15 മിനിറ്റോളം നിർത്തിയ ബസ് തുടർന്ന് കല്‍ബ ചെക് പോസ്റ്റിലാണ് നിർത്തിയത്.

ഇവിടെ എമിഗ്രേഷൻ പരിശോധന കഴിഞ്ഞാല്‍ ശൗചാലയവും മറ്റും ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്. ഉച്ചഭക്ഷണവും യാത്രാ മധ്യേ ആയിരിക്കും. 8 മണിക്കൂർ യാത്രയ്ക്ക് ശേഷം ഇന്ന് ഉച്ചയ്ക്ക് 2.30ന് ബസ് മസ്കത്തിലെ അസൈബ ബസ് സ്റ്റേഷനിലെത്തും. യാത്രക്കാര്‍ക്ക് ഏഴ് കിലോ ഹാന്‍ഡ് ബാഗും 23 കിലോ ലഗേജും അനുവദിക്കുന്നു. ഇന്നലെ (27)ന് ബസ് സർവീസ് ആരംഭിക്കുമെന്നായിരുന്നു നേരത്തെ അധികൃതർ അറിയിച്ചിരുന്നത്.

Next Post

യു.കെ: ലണ്ടനിലെ ഹീത്രൂ വിമാനത്താവളം കേന്ദ്രീകരിച്ച്‌ മനുഷ്യക്കടത്ത് - ഇന്ത്യയിലേക്ക് മുങ്ങിയ പ്രതി ഒളിവില്‍

Wed Feb 28 , 2024
Share on Facebook Tweet it Pin it Email ലണ്ടൻ: ലണ്ടനിലെ ഹീത്രൂ വിമാനത്താവളം കേന്ദ്രീകരിച്ച്‌ മനുഷ്യക്കടത്ത് നടത്തി 3 മില്യൻ പൗണ്ടോളം സമ്ബാദിച്ച ഒരു ബ്രിട്ടീഷ് എയർവെയ്സ് സൂപ്പർവൈസർ ഇന്ത്യയിലേക്ക് മുങ്ങിയതായി സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. ടെർമിനല്‍ 5 ലെ ഒരു ചെക്ക് ഇൻ ഡസ്‌കില്‍ നിന്നും അഞ്ച് വർഷത്തോളം മനുഷ്യക്കടത്ത് റാക്കറ്റ് ഇയാള്‍ നടത്തിയിരുന്നു എന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. 25,000 പൗണ്ട് ഫീസ് വാങ്ങി ആവശ്യമായ […]

You May Like

Breaking News

error: Content is protected !!