ഒമാന്‍: സലാലയിലെ മലയാള വിഭാഗം കലാ മാമാങ്കത്തിന് ഉജ്ജ്വല സമാപനം

സലാല: സലാലയിലെ മലയാളി വിദ്യാര്‍ഥികളുടെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് പ്രൗഢമായ സമാപനം. സോഷ്യല്‍ ക്ലബ് ഹാളില്‍ അഞ്ചു വാരാന്ത്യങ്ങളിലായി ഏഴു ദിവസമായി രണ്ടു വേദികളില്‍ നടന്ന മത്സരങ്ങള്‍ക്കാണ് തിരശ്ശീല വീണത്.

കലാ പ്രതിഭയായി അദീപ് ക്രഷ്ണകുമാറിനെയും കലാതിലകമായി ബി.ശ്രീനിധിനെയും തെരഞ്ഞെടുത്തു. മുഹമ്മദ് അമാൻ, അഖില അനൂപ്, അമേയ മെഹ്റീൻ എന്നിവര്‍ ഭാഷാശ്രീ പുരസ്കാരം നേടി.

സ്റ്റേജ് സ്റ്റേജിതര 39 ഇനങ്ങളിലായി അഞ്ചു വിഭാഗങ്ങളില്‍ 600 ലധികം വിദ്യാര്‍ഥികളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.സമാപന പരിപാടിയില്‍ മലയാള വിഭാഗം കണ്‍വീനര്‍ എ.പി. കരുണൻ അധ്യക്ഷത വഹിച്ചു. കോണ്‍സുലാര്‍ ഏജന്റ് ഡോ.കെ. സനാതനൻ , രാകേഷ് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. വിജയികള്‍ക്ക് മുഖ്യാതിഥികളും കോ കണ്‍വീനര്‍ റഷീദ് കല്‍പ്പറ്റ, ബാലകലോത്സവം കണ്‍വീനര്‍ എം.കെ. ഷജില്‍ , ട്രഷറര്‍ സജീബ് ജലാല്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഓരോ വിഭാഗത്തിലും വിജയികളായവര്‍ക്ക് ഇന്ത്യൻ സോഷ്യല്‍ ക്ലബ് ഭാരവാഹികളും മുൻ കണ്‍വീനര്‍മാരും സ്പോണ്‍സേഴ്സ് പ്രതിനിധികളും സമ്മാനങ്ങള്‍ നല്‍കി.

കലോത്സവ ഊട്ടുപുരക്ക് നേതൃത്വം നല്‍കിയ സുരേഷ് കരുവണ്ണൂര്‍, വിപിൻ പിലാത്തറ, മധു. പി നായര്‍ എന്നിവര്‍ക്ക് പ്രശാന്ത് നമ്ബ്യാര്‍, മണികണ്ഠൻ, ഡെന്നി ജോണ്‍ എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. മലാളവിഭാഗം സ്വാഗത ഗാനത്തിന്റെ പ്രകാശനം ഡോ.കെ. സനാതനൻ, സണ്ണി ജേക്കബ്‌എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. മലയാള വിഭാഗത്തിലെ അംഗങ്ങളും രക്ഷിതാക്കളും ഉള്‍െപ്പടെ നിരവധി പേര്‍ ചടങ്ങില്‍ സംബന്ധിച്ചു. കോ കണ്‍വീനര്‍ റഷീദ് കല്‍പ്പറ്റ നന്ദി പറഞ്ഞു.

Next Post

കുവൈത്ത്: പ്രവാസികള്‍ക്ക് മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് സ്കോളര്‍ഷിപ്

Fri Dec 29 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: പ്രവാസി മലയാളികള്‍ക്ക് മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഡിസംബര്‍ 31 ആണ് അവസാന തീയതി. സാമ്ബത്തികമായി പിന്നാക്കമുള്ള പ്രവാസി മലയാളികളുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്നതാണ് പദ്ധതി. ബിരുദാനന്തരബിരുദ കോഴ്‌സുകള്‍ക്കും പ്രഫഷനല്‍ ഡിഗ്രി കോഴ്‌സുകള്‍ക്കും 2023-24 അധ്യയന വര്‍ഷം ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ് ലഭിക്കുക. പഠിക്കുന്ന […]

You May Like

Breaking News

error: Content is protected !!