ഒമാന്‍: മലയാളം ഒമാന്‍ ചാപ്റ്റര്‍ പ്രഥമ ഗുരുദക്ഷിണ പുരസ്കാരം ബിനു കെ. സാമിന്

മസ്ക്കത്ത്: മലയാളം ഒമാന്‍ ചാപ്റ്റര്‍ ബഹുമുഖപ്രതിഭകളായ ഭാഷാധ്യാപകര്‍ക്ക് നല്‍കുന്ന പ്രഥമ ഗുരുദക്ഷിണ പുരസ്കാരം പത്തനംതിട്ട സെന്‍റ് മേരീസ് ഹൈസ്കൂള്‍ മലയാളം അധ്യാപകനും കുട്ടികളുടെ രാജ്യാന്തരപരിശീലകനും എഴുത്തുകാരനും വ്ളോഗറുമായ ബിനു കെ. സാമിന്. ഏപ്രില്‍ 28ന് മലയാളം ഒമാന്‍ ചാപ്റ്റര്‍ മസ്ക്കത്തില്‍ സംഘടിപ്പിക്കുന്ന മലയാള മഹോത്സവത്തില്‍ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമടങ്ങുന്ന പുരസ്കാരം സമര്‍പ്പിക്കുമെന്ന് ചെയര്‍മാന്‍ മുഹമ്മദ് അന്‍വര്‍ ഫുല്ല, വൈസ് ചെയര്‍മാന്‍ സദാനന്ദന്‍ എടപ്പാള്‍, ജനറല്‍ സെക്രട്ടറി രതീഷ് പട്ടിയാത്ത് എന്നിവര്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

അധ്യാപനത്തില്‍ നിരന്തരമായി നൂതനാശയങ്ങള്‍ ആവിഷ്ക്കരിച്ചതാണ് ബിനു കെ. സാമിനെ പ്രധാനമായും ഈ അംഗീകാരത്തിന് അര്‍ഹനാക്കിയതെന്ന് പുരസ്കാര സമിതിയംഗങ്ങളായ ഡോ. ജോര്‍ജ് ലസ്ലി, ഹസ്ബുല്ല മദാരി, അജിത് പനച്ചിയില്‍ എന്നിവര്‍ പറഞ്ഞു. ഭാഷ അനായാസം പഠിക്കുന്നതിനായി തയാറാക്കിയ അക്ഷരക്കളി, പഠനത്തില്‍ ചീട്ടുകളിയുടെ സാധ്യത ഉപയോഗിച്ച്‌ നിര്‍മിച്ച അക്ഷരച്ചീട്ട്, റോഡുനിയമങ്ങള്‍ കളിയിലൂടെ വേഗത്തില്‍ പഠിക്കുന്നതിനായി തയാറാക്കിയ വഴികാട്ടി -പാമ്ബും കോണിയും ഏറെ ശ്രദ്ധേയമായ നൂതനാശയങ്ങളാണ്.

പഠനപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി തയാറാക്കിയ നാല് ഹ്രസ്വചിത്രങ്ങളില്‍ നിയമം പാലിക്കേണ്ടതിന്‍റെ പ്രാധാന്യം, മാനസികവെല്ലുവിളികള്‍ നേടുന്നവര്‍ക്ക് സമൂഹം നല്‍കേണ്ട പരിഗണന, ലഹരി ഉപേക്ഷിക്കേണ്ടതിന്‍റെ അനിവാര്യത, പ്രകൃതിസംരക്ഷണം എന്നീ പ്രമേയങ്ങളിലൂടെ ആശയസംവേദനം എത്ര അനായാസം കുട്ടികളില്‍ എത്തുന്നു എന്നതിന്‍റെ അനുകരണീയ മാതൃകകള്‍ ബിനു കെ.സാമിനെ വ്യത്യസ്തനാക്കുന്നുവെന്ന് പുരസ്കാരനിര്‍ണയസമിതി പറഞ്ഞു. ഭാഷയുടെ സംരക്ഷണത്തിനായി പ്രതിവാര പഠന പംക്തിയായ പതിരും കതിരും തുടരുന്നതും സാഹിത്യലോകത്തെ സാന്നിധ്യവും പുരസ്കാരത്തിലേക്ക് നയിച്ച ഘടകമായി.

പത്തനംതിട്ട തേക്കുതോട് കുളത്തുങ്കല്‍, അധ്യാപകദമ്ബതികളായ സാമുവല്‍ കുളത്തുങ്കലിന്‍റെയും ജി.ദീനാമ്മയുടെയും മകനാണ് ബിനു കെ.സാം. ഭാര്യ കോട്ടയം സി.എം.എസ്. കോളജ് മലയാളവിഭാഗം അധ്യാപികയായ മിനി മറിയം സഖറിയ. മകള്‍ ആര്‍ച്ച ഡൈന ബംഗളുരു ൈക്രസ്റ്റ് യൂനിവേഴ്സിറ്റിയില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ഥിയാണ്.

Next Post

കുവൈത്ത്: കുവൈത്തില്‍ ദേശീയ അസംബ്ലി സമ്മേളനം മാറ്റി

Thu Apr 6 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ക്വാറം തികയാത്തതിനാലും സര്‍ക്കാര്‍ പ്രതിനിധികള്‍ ഹാജരാകാത്തതിനാലും ചൊവ്വാഴ്ച വിളിച്ചുചേര്‍ത്ത ദേശീയ അസംബ്ലി സമ്മേളനം മാറ്റി. ഇനി പെരുന്നാളിന് ശേഷമാകും സഭ സമ്മേളിക്കുക എന്ന് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം അറിയിച്ചു. പാര്‍ലമെന്റ് നിയമ പ്രകാരം ദേശീയ അസംബ്ലി സമ്മേളനത്തില്‍ മന്ത്രിസഭ പ്രതിനിധികള്‍ പങ്കെടുക്കണം. എന്നാല്‍, സര്‍ക്കാര്‍ ഭാഗത്തുനിന്ന് ആരും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല. ഇതോടെ സമ്മേളനം മാറ്റിവെച്ചതായി […]

You May Like

Breaking News

error: Content is protected !!