കുവൈത്ത്: പ്രവാസികള്‍ക്ക് മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് സ്കോളര്‍ഷിപ്

കുവൈത്ത് സിറ്റി: പ്രവാസി മലയാളികള്‍ക്ക് മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

ഡിസംബര്‍ 31 ആണ് അവസാന തീയതി. സാമ്ബത്തികമായി പിന്നാക്കമുള്ള പ്രവാസി മലയാളികളുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്നതാണ് പദ്ധതി. ബിരുദാനന്തരബിരുദ കോഴ്‌സുകള്‍ക്കും പ്രഫഷനല്‍ ഡിഗ്രി കോഴ്‌സുകള്‍ക്കും 2023-24 അധ്യയന വര്‍ഷം ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്കോളര്‍ഷിപ് ലഭിക്കുക. പഠിക്കുന്ന കോഴ്‌സിനുവേണ്ട യോഗ്യത പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അപേക്ഷക്കുള്ള അര്‍ഹത.

റെഗുലര്‍ കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്കും കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച കോഴ്സുകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും സ്കോളര്‍ഷിപ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ 0471 2770528, 2770543, 2770500 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.

Next Post

യു.കെ: യുകെയില്‍ മലയാളിയുടെ റസ്റ്ററന്റ് ഉദ്ഘാടനം ചെയ്തത് സണ്ണി ലിയോണ്‍, സണ്ണിയെ കാണാന്‍ എത്തിയത് നിരവധി പേര്‍

Fri Dec 29 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ഇംഗ്ലണ്ടില്‍ ജനനനിരക്ക് കുറഞ്ഞത് പല സ്‌കൂളുകളുടെയും നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പല സ്‌കൂളുകളും അടച്ചിടുകയോ മറ്റുള്ളവയുമായി ലയിപ്പിക്കുകയോ ചെയ്യേണ്ട സ്ഥിതി ആണ് സംജാതമായിരിക്കുന്നത്. ഈ രീതിയില്‍ സ്‌കൂളുകളുടെ എണ്ണം കുറയുന്നത് വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും കടുത്ത ദുരിതത്തിലാക്കും. പ്രൈമറി സ്‌കൂളുകള്‍ പലതും അടച്ചുപൂട്ടുന്നതുമൂലം കുരുന്നു കുട്ടികള്‍ തങ്ങളുടെ വിദ്യാഭ്യാസത്തിനായി നല്ലൊരു ദൂരം യാത്ര ചെയ്യേണ്ടതായി വരുന്നത് […]

You May Like

Breaking News

error: Content is protected !!