യു.കെ: യുകെയില്‍ മലയാളിയുടെ റസ്റ്ററന്റ് ഉദ്ഘാടനം ചെയ്തത് സണ്ണി ലിയോണ്‍, സണ്ണിയെ കാണാന്‍ എത്തിയത് നിരവധി പേര്‍

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ജനനനിരക്ക് കുറഞ്ഞത് പല സ്‌കൂളുകളുടെയും നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പല സ്‌കൂളുകളും അടച്ചിടുകയോ മറ്റുള്ളവയുമായി ലയിപ്പിക്കുകയോ ചെയ്യേണ്ട സ്ഥിതി ആണ് സംജാതമായിരിക്കുന്നത്. ഈ രീതിയില്‍ സ്‌കൂളുകളുടെ എണ്ണം കുറയുന്നത് വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും കടുത്ത ദുരിതത്തിലാക്കും. പ്രൈമറി സ്‌കൂളുകള്‍ പലതും അടച്ചുപൂട്ടുന്നതുമൂലം കുരുന്നു കുട്ടികള്‍ തങ്ങളുടെ വിദ്യാഭ്യാസത്തിനായി നല്ലൊരു ദൂരം യാത്ര ചെയ്യേണ്ടതായി വരുന്നത് കുട്ടികളില്‍ ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും പഠനവൈകല്യത്തിനും കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലണ്ടിലെ 88 പ്രൈമറി സ്‌കൂളുകളില്‍ കുട്ടികള്‍ കുറവായതിനാല്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്ന് ഒരു പ്രമുഖ മാധ്യമം നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തി.

വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നത് മൂലം പല സ്‌കൂളുകളും ആശങ്കയിലാണെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹെഡ് ടീച്ചേഴ്‌സ് ജനറല്‍ സെക്രട്ടറി പോള്‍ വൈറ്റ് മാന്‍ പറഞ്ഞു. കുട്ടികളുടെ എണ്ണം കുറഞ്ഞതിന്റെ പേരില്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടിയാല്‍ പിന്നീട് അവ തുറന്നു പ്രവര്‍ത്തിക്കാന്‍ സ്ഥലം കിട്ടാനുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. കുട്ടികളുടെ എണ്ണത്തില്‍ കുറവുള്ള സ്‌കൂളുകള്‍ക്ക് മതിയായ പിന്തുണ സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് പോള്‍ വൈറ്റ് മാന്‍ ആവശ്യപ്പെട്ടു. 2022 -ലെ കണക്കുകള്‍ പ്രകാരം 4.52 മില്യണ്‍ കുട്ടികളാണ് ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിലെ പ്രൈമറി സ്‌കൂളുകളില്‍ പഠിക്കുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം 16769 പ്രൈമറി സ്‌കൂളുകളാണ് ഇംഗ്ലണ്ടിലുള്ളത്. കുട്ടികളുടെ അഭാവം മൂലം പല പ്രൈമറി സ്‌കൂളുകളും അടച്ചുപൂട്ടുന്നത് കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുമെന്ന അഭിപ്രായം ശക്തമാണ്. ഇതിനോടൊപ്പം തന്നെ അടച്ചുപൂട്ടുന്ന സ്‌കൂളുകളുടെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ജോലിയും വന്‍ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്.

Next Post

ഒമാന്‍: മത്സ്യബന്ധന നിയമലംഘനം, ഒമ്പത് പ്രവാസികള്‍ അറസ്റ്റില്‍

Sat Dec 30 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: മത്സ്യബന്ധന നിയമം ലംഘിച്ചതിന് ഒമ്ബത് പ്രവാസികളെ അല്‍ വുസ്ത ഗവര്‍ണറേറ്റില്‍നിന്ന് അറസ്റ്റ് ചെയ്തതായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു. ഗവര്‍ണറേറ്റിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് അഗ്രികള്‍ച്ചര്‍, ഫിഷറീസ്, വാട്ടര്‍ റിസോഴ്‌സസ്, കോസ്റ്റ് ഗാര്‍ഡ് പൊലീസുമായി സഹകരിച്ച്‌ മാഹൂത്ത് വിലായത്തില്‍നിന്നാണിവരെ പിടികൂടിയത്. നിരവധി മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. നിയമനടപടി ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

You May Like

Breaking News

error: Content is protected !!