ഒമാന്‍: മത്സ്യബന്ധന നിയമലംഘനം, ഒമ്പത് പ്രവാസികള്‍ അറസ്റ്റില്‍

മസ്കത്ത്: മത്സ്യബന്ധന നിയമം ലംഘിച്ചതിന് ഒമ്ബത് പ്രവാസികളെ അല്‍ വുസ്ത ഗവര്‍ണറേറ്റില്‍നിന്ന് അറസ്റ്റ് ചെയ്തതായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു.

ഗവര്‍ണറേറ്റിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് അഗ്രികള്‍ച്ചര്‍, ഫിഷറീസ്, വാട്ടര്‍ റിസോഴ്‌സസ്, കോസ്റ്റ് ഗാര്‍ഡ് പൊലീസുമായി സഹകരിച്ച്‌ മാഹൂത്ത് വിലായത്തില്‍നിന്നാണിവരെ പിടികൂടിയത്. നിരവധി മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. നിയമനടപടി ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Next Post

കുവൈത്ത്: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത! സ്വന്തം സ്‌പോണ്‍സരുടെ കീഴിലല്ലാതെ കുവൈറ്റില്‍ ഇനി പാര്‍ട്ട് ടൈം ജോലി ചെയ്യാം, വീട്ടിലിരുന്നും പറ്റും, നിര്‍ണായക അനുമതി നല്‍കി സര്‍ക്കാര്‍

Sat Dec 30 , 2023
Share on Facebook Tweet it Pin it Email നിര്‍ണായക സംഭവവികാസത്തില്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവരുടെ സ്പോണ്‍സര്‍മാരുടെ അല്ലാത്തവരുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാൻ കുവൈറ്റ് അനുമതി നല്‍കി. 2024 പുതുവര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ തീരുമാനത്തിലൂടെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും പാര്‍ട്ട് ടൈം ജോലിയും വീട്ടിലിരുന്നുള്ള ജോലിയും (Work From Home) നിയമവിധേയമാക്കുന്നു. സ്വന്തം തൊഴിലുടമയുടെ അംഗീകാരത്തിന് വിധേയമായി ഒരു മൂന്നാം കക്ഷിയുമായി പാര്‍ട്ട് […]

You May Like

Breaking News

error: Content is protected !!