ഒമാന്‍: ആഘോഷപ്പൊലിമയില്‍ ഒമാന്‍ കൃഷിക്കൂട്ടം വിളവെടുപ്പുത്സവം

മസ്കത്ത്: ഒമാനിലെ ഏറ്റവും വലിയ പ്രവാസി കൃഷിക്കൂട്ടായ്മയായ ഒമാന്‍ കൃഷിക്കൂട്ടത്തിന്റെ എട്ടാമത് വിളവെടുപ്പുത്സവം ബര്‍ക്കയിലെ ഹല്‍ബാന്‍ ഫാമില്‍ കഴിഞ്ഞ ദിവസം നടന്നു. കേരള സര്‍ക്കാറിന്‍റെ നെല്‍കൃഷിക്കുള്ള മികച്ച കര്‍ഷക അവാര്‍ഡ് നേടിയ സിനിമ സീരിയല്‍ നടന്‍ കൃഷ്ണപ്രസാദ് മുഖ്യാതിഥിയായി.

കുലച്ചു നില്‍ക്കുന്ന വാഴകളും ചെന്തെങ്ങിന്‍ കുലകളും കുരുത്തോല പന്തലും എല്ലാം നാട്ടിലെ കാര്‍ഷികോത്സവത്തെ അനുസ്മരിപ്പിക്കുന്നതായി. കുളിര്‍മയേകുന്ന കാഴ്ചയായി ഒമാന്‍ കൃഷിക്കൂട്ടം അംഗങ്ങളുടെ തോട്ടങ്ങളില്‍നിന്ന് വിളവെടുത്ത പച്ചക്കറികളുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു. ഉറിയടി, വടം വലി തുടങ്ങിയ മത്സരങ്ങളും മറ്റു കലാപരിപാടികളും അരങ്ങേറി. മസ്‌കത്തിലെ നാടന്‍പാട്ട് കൂട്ടായ്മയായ ഞാറ്റുവേലക്കൂട്ടം അവതിപ്പിച്ച നാടന്‍പാട്ട് പരിപാടിക്ക് മികവേകി. ഒമാന്‍ കൃഷിക്കൂട്ടം അഡ്മിന്‍ ഷൈജു വേതോട്ടില്‍ അധ്യക്ഷത വഹിച്ചു.

ഷാഹി ഫുഡ്സ് ആന്‍ഡ് സ്‌പൈസസ് മാനേജിങ് ഡയറക്ടര്‍ അഷ്‌റഫ്‌ ആശംസ പറഞ്ഞു. ഒമാന്‍ കൃഷിക്കൂട്ടം മാതൃക കര്‍ഷക/കര്‍ഷകന്‍ അവാര്‍ഡ് വിതരണവും ചടങ്ങില്‍ നടന്നു. ഒമാനില്‍ മുന്തിരിക്കൃഷിയുടെ സാധ്യതകള്‍ തെളിയിച്ച സുനി ശ്യാമിനെ കൃഷ്ണപ്രസാദ് പൊന്നാടയണിയിച്ചു.

സുനിയുടെ കൃഷിരീതികളെ പറ്റി ഇ.എം. അഷ്റഫ് എഴുതിയ ‘അറേബ്യന്‍മണ്ണിലെ മലയാളി കര്‍ഷകര്‍’ എന്ന പുസ്തകം വിശിഷ്ടാതിഥിക്ക് കൈമാറി. സന്തോഷ്‌ വര്‍ഗീസ് സ്വാഗതവും ഷഹനാസ് അഷ്‌റഫ്‌ നന്ദിയും പറഞ്ഞു.

Next Post

കുവൈത്ത്: നിക്ഷേപകര്‍ക്ക് കുവൈത്തില്‍ ദീര്‍ഘകാല വീസ

Sun Feb 5 , 2023
Share on Facebook Tweet it Pin it Email വിദേശ നിക്ഷേപകര്‍ക്ക് അഞ്ചു വര്‍ഷ കാലാവധിയുള്ളതും തുല്യ കാലയളവിലേക്കു പുതുക്കാവുന്നതുമായ വീസ കുവൈത്തില്‍ അനുവദിക്കുന്നു. നിക്ഷേപകരുടെ കുടുംബാംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും ദീര്‍ഘകാല വീസ ലഭിക്കും.കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രാജ്യത്തു വന്നുപോകാനായി ആറു മാസത്തേക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസയും നല്‍കും. ഉടമകള്‍ ആറു മാസത്തില്‍ കൂടുതല്‍ വിദേശത്തു തങ്ങിയാലും ദീര്‍ഘകാല വീസ റദ്ദാക്കില്ല.

You May Like

Breaking News

error: Content is protected !!