ഒമാന്‍: ഒമാനില്‍ കനത്ത ചൂട്, ഉച്ചവിശ്രമം അനുവദിച്ചു

ഒമാനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത് കനത്ത ചൂട്. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ രേഖപെടുത്തിയ ചൂടിന്റെ കണക്ക് പുറത്ത് വിട്ട് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്.

സുഹാര്‍ 45ഡിഗ്രി , റുസ്ഥാക്ക് 44 ഡിഗ്രി , ഇബ്രി 47.5 ഡിഗ്രി , സമായില്‍ 44 ഡിഗ്രി , ബൌഷര്‍ 45 ഡിഗ്രി, ദോഫാര്‍ 45 ഡിഗ്രി , മസ്‌കറ്റ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ 41 ഡിഗ്രി വരെയാണ് തപനില രേഖപ്പെടുത്തിയത്. ഇബ്രിയില്‍ 47.5 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്ത് ചൂട് വര്‍ദ്ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തിന്റെ മരുഭൂ പ്രദേശങ്ങളിലാണ് കനത്ത ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം രാജ്യത്ത് വരും ദിവസങ്ങളില്‍ താപനില കുറയും അതിന്റെ മുന്നോടിയാണ് ഇത്രയും കനത്ത ചൂടെന്നും വിലയിരുത്തന്നവരും ഉണ്ട്.

ഒമാന്റെ കടലിന്റെയും ഹാജര്‍ പര്‍വതനിരകളുടെയും തീര പ്രദേശങ്ങളില്‍ വരും ദിവസങ്ങളിലും 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തന്നെ തുടരാനാണ് സാധ്യത
കത്തുന്ന ചൂടില്‍നിന്ന് തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കാന്‍ തൊഴില്‍ മന്ത്രാലയം ഉച്ച വിശ്രമവേള അനുവദിച്ചിട്ടുണ്ട്.

Next Post

കുവൈത്ത്: പ്രവാസി യുവാവ് കുവൈത്ത് വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചു

Thu Aug 31 , 2023
Share on Facebook Tweet it Pin it Email കുവൈത്ത്: പ്രവാസി യുവാവ് കുവൈത്ത് വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചു. നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെ ടെര്‍മിനല്‍ നാലില്‍ എത്തിയ ബംഗ്ലാദേശി സ്വദേശിയാണ് മരണപ്പെട്ടത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം പരിശോധനയ്ക്കായി ഫോറൻസിക് മെഡിസിനിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് സമാനമായ രീതിയില്‍ സ്വദേശത്തേക്ക് മടങ്ങാനിരുന്ന പാകിസ്ഥാൻ യുവതിയും ടെര്‍മിനല്‍ ഒന്നില്‍ നിന്നും മരണപ്പെട്ടിരുന്നു.

You May Like

Breaking News

error: Content is protected !!