യു.കെ: രാജ്യം സാമ്പത്തികമായി ശക്തിപ്പെടാന്‍ എല്ലാവര്‍ക്കും കണക്ക് അറിയണം – 18 വയസ്സുവരെ വിദ്യാര്‍ഥികള്‍ക്ക് maths പഠനം നിര്‍ബന്ധമാക്കി

യുകെയുടെ സാമ്പത്തിക ശേഷി ശക്തിപ്പെടാന്‍ എല്ലാവരും കണക്ക് പഠിക്കണമെന്ന് പ്രധാനമന്ത്രി റിഷി സുനാക്. ഇതിനായി 18 വയസുവരെ മാത്‌സ് പഠനം നിര്‍ബന്ധമാക്കാനാണു പദ്ധതി. 18 വയസുവരെ എല്ലാ വിദ്യാര്‍ത്ഥികളും ഗണിതശാസ്ത്രത്തിന്റെ ഏതെങ്കിലും വിഭാഗങ്ങള്‍ നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്നും അദ്ദേഹം പറയുന്നു.

‘ശാസ്ത്രങ്ങളുടെ രാജ്ഞി’ എന്നറിയപ്പെടുന്ന ഗണിതശാസ്ത്രം പോലെ മനുഷ്യന്റെ നിത്യ ജീവിതവുമായി ഇത്രയധികം അടുത്തു നില്‍ക്കുന്ന മറ്റൊരു ശാസ്ത്രശാഖയില്ല. എന്നിട്ടും കണക്കില്‍ കുറവ് മാര്‍ക്ക് ലഭിക്കുന്നത് ഏതാണ്ട് പൊതു സ്വീകാര്യമായിരിക്കുകയാണ് ഇപ്പോള്‍ എന്നും അദ്ദേഹം പറഞ്ഞു. 16 മുതല്‍ 18 വരെ പ്രയമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ ഗണിതശാസ്ത്ര പഠനം നിര്‍ബന്ധമാക്കാനുള്ള പദ്ധതി പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര വിദ്യാഭ്യാസ ലീഗ് പട്ടികയില്‍ ബ്രിട്ടന്‍ അതിന്റെ സ്ഥാനം ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ഗണിത ശാസ്ത്രത്തിന്റെ കാര്യത്തില്‍ മോശം പ്രകടനമാണ് കാഴ്ച്ച വെച്ചത്. വികസിത രാജ്യങ്ങള്‍ക്കിടയില്‍ ബ്രിട്ടന്‍ ഗണിതശാസ്ത്രത്തില്‍ ഏറെ പിന്നിലാണ്. പ്രായപൂര്‍ത്തിയായ 8ഒ ലക്ഷം പേരാണ് ഒരു ഒന്‍പതുകാരന് വേണ്ട ഗണിതശാസ്ത്ര സാക്ഷരത ഇല്ലാത്തവര്‍ എന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. പങ്കെടുത്തവരില്‍ മൂന്നില്‍ ഒന്ന് പേരും ജി സി എസ് ഇ കണക്ക് പരീക്ഷയില്‍ പരാജയപ്പെടുകയുമായിരുന്നു. മാത്രമല്ല, അവശ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന രണ്ടില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാനപരമായ ഗണിത നൈപുണ്യം ഇല്ല.

സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുവെങ്കില്‍ മോശപ്പെട്ട ഗണിതശാസ്ത്ര സാക്ഷരത അനുവദിക്കാന്‍ ആകില്ലെന്നാണ് സുനക് പറയുന്നത്. യുവ തലമുറക്ക് ആവശ്യമായ അറിവും നൈപുണ്യവും പകര്‍ന്ന് നല്‍കാന്‍ വിദ്യാഭ്യാസ രംഗത്ത് അടിമുടി പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ വ്യവസായ മേഖലയും സാങ്കേതിക മേഖലയുമെല്ലാം ലോകത്തിലെ ഏറ്റവും മികച്ച എതിരാളികളുമായാണ് മത്സരിക്കേണ്ടത് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഗണിതശാസ്ത്ര സാക്ഷരത ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഗണിത ശാസ്ത്രജ്ഞര്‍, വിദ്യാഭ്യാസ വിചക്ഷണന്മാര്‍, വ്യവസായികള്‍ എന്നിവരെ ഉള്‍പ്പെടുത്തി പുതിയ ഉപദേശക സമിതി രൂപീകരിക്കും. ഗണിത ശാസ്ത്ര സാക്ഷരതയില്‍ ഉയര്‍ന്ന നിലയിലുള്ള രാജ്യങ്ങളിലെ രീതികള്‍ പഠിക്കുകയും രാജ്യത്താകമാനമുള്ള വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുമായി ചര്‍ച്ച നടത്തുകയും ചെയ്യും ഈ ഉപദേശക സമിതി.

Next Post

ഒമാന്‍: സാമ്പത്തിക പ്രതിഫലം കൂടാതെ സുഹൃത്തുക്കളെ കൊണ്ടുപോകുന്നതിന് പിഴ ഈടാക്കില്ല - ഒമാന്‍ ഗതാഗത മന്ത്രാലയം

Mon Apr 17 , 2023
Share on Facebook Tweet it Pin it Email ഒമാനില്‍ സാമ്ബത്തിക പ്രതിഫലം കൂടാതെ സുഹൃത്തുക്കളേയു പരിചയക്കാരേയും എയര്‍പോര്‍ട്ടുകളിലേക്കും മറ്റും വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിന് പ്രവാസികളില്‍ നിന്ന് പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രാലയം. ഒമാനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മസ്‌കത്തുള്‍പ്പെടെയുള്ള വിവിധ ഗവര്‍ണറേറ്റുകളില്‍ അനധികൃത ടാക്‌സി സര്‍വീസിനെതിരെ ഗതാഗത വകുപ്പ് നടപടി ആരംഭിച്ചിരുന്നു. മലയാളികള്‍ അടക്കമുള്ളവര്‍ക്ക് 200 റിയാല്‍ പിഴ ചുമത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് വിശദീകരണം.

You May Like

Breaking News

error: Content is protected !!