കുവൈത്ത്: കുവൈറ്റ് എയര്‍വേയ്സിന്‍റെ ഫിലഡല്‍ഫിയ- കേരള സര്‍വീസ് ആരംഭിക്കണമെന്ന് ഓര്‍മ ഇന്‍റര്‍നാഷണല്‍

ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയില്‍ നിന്ന് കേരളത്തിലേക്ക് കുവൈറ്റ് എയര്‍വേയ്സിന്‍റെ സര്‍വീസ് ആരംഭിക്കണമെന്ന നിവേദനം ഓര്‍മ ഇന്‍റര്‍നാഷണല്‍ നല്‍കി. കുവൈറ്റ് എയര്‍വേയ്സിന്‍റെ നോര്‍ത്ത് അമേരിക്ക കസ്റ്റമര്‍ സര്‍വീസ് മാനേജര്‍ ഷൈലാ തോമസ്, കുവൈറ്റ് എയര്‍ വെയ്സ് ലീഗല്‍ അഡ്വൈസ്റ്റര്‍ അഡ്വ. രാജേഷ് സാഗര്‍ എന്നിവരുമായി പ്രാരംഭ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു.

ഓര്‍മാ ഇന്‍റര്‍നാഷണല്‍ പബ്ലിക് ആന്‍റ് പൊളിറ്റിക്കല്‍ അഫ്ഫയേഴ്സ് ചെയര്‍മാന്‍ വിന്‍സന്‍റ് ഇമ്മാനുവേല്‍, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ ജോസ് ആറ്റുപുറം, പ്രസിഡന്‍റ് ജോര്‍ജ് നടവയല്‍ എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്. നിലവില്‍ ഫിലഡല്‍ഫിയയില്‍ നിന്ന് കൊച്ചിയ്ക്കുള്ള ഖത്തര്‍ എയര്‍വെയ്സിന്‍റെ സര്‍വീസിന് താങ്ങാനാവാത്ത വിധം യാത്രക്കാരുടെ വര്‍ധനവുണ്ടായിരിക്കുന്നു. ഫ്ളൈറ്റ് റ്റിക്കറ്റ് ചാര്‍ജും കൂടിയിരിക്കുന്നു. ഫിലഡല്‍ഫിയയില്‍ നിന്ന് കേരളത്തിലേക്ക് കുവൈറ്റ് എയര്‍വെയ്സിന്‍റെ ഡയറ്ക്‌ട് അഥവാ കണക്ഷന്‍ ഫ്ളൈറ്റ് സര്‍വീസ് ആരംഭിക്കുന്ന പക്ഷം, പെന്‍സില്‍വേനിയാ, ഡെലവേര്‍, സൗത്ത് ജേഴ്സി എന്നീ പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും, മിഡില്‍ ഈസ്റ്റിിലേക്കും, ഏഷ്യന്‍ രാജ്യങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്ക് ആശ്വാസമാകും.

അടുത്ത ജനുവരിയില്‍ കുവൈറ്റ് എയര്‍വേയ്സിന്‍റെ കാനാഡ അമേരിക്കാ റീജിയണ്‍ അഡ്മിനിസ്റ്റ്റേഷനുമായി ചര്‍ച്ചകള്‍ ക്രമീകരിക്കുന്നുണ്ടെന്ന് ജോസ് ആറ്റുപുറം പറഞ്ഞു.

ഫിലഡല്‍ഫിയ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഫിലഡല്‍ഫിയാ സിറ്റിയാണ്. ഫിലഡല്‍ഫിയാ സിറ്റി അധികൃതര്‍ മുഖേന ഓര്‍മ ഇന്‍റര്‍നാഷനല്‍ നിരന്തരം നടത്തിയ നിവേദന യജ്ഞമാണ് ഖത്തര്‍ എയര്‍വെയ്സിന്‍റെ ഫിലഡല്‍ഫിയാ കൊച്ചിന്‍ സര്‍വീസ് ആരംഭിക്കുന്നതിന് കാരണമായതെന്ന് വിന്‍സന്‍റ് ഇമ്മാനുവേല്‍ ചൂണ്ടിക്കാണിച്ചു. ഫിലഡല്‍ഫിയാ സിറ്റി അധികൃതരുമായും കുവൈറ്റ് എയര്‍വെയ്സിന്‍റെ ഫിലഡല്‍ഫിയാ- കേരളാ ഡറക്റ്റ് സര്‍വീസ് യാഥാര്‍ഥ്യമാകാന്‍ കൂടിക്കാഴ്ചകളും നിവേദനങ്ങളും തുടരും.

Next Post

കുവൈത്ത്: കൊലക്കുറ്റം കുവൈത്തില്‍ രണ്ട് പ്രവാസികള്‍ക്കു വധശിക്ഷ

Thu Dec 8 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ട് പ്രവാസികള്‍ക്കു വധശിക്ഷ വിധിച്ച്‌ ക്രിമിനല്‍ കോടതി. സുഡാന്‍, ഈജിപ്ത് പൗരന്മാര്‍ക്കാണ് ഭാര്യമാരെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ ലഭിച്ചത്. രണ്ട് വിദേശികള്‍ക്ക് ക്രിമിനല്‍ കോടതി വധ ശിക്ഷ വിധിച്ചു. വിവാഹമോചനം നേടിയ ശേഷം മക്കളോടൊപ്പം ഇതേ ഫ്ലാറ്റില്‍ താമസിക്കുകയായിരുന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തിയതിനാണ് സുഡാന്‍ പൗരനെ ശിക്ഷിച്ചത്. ഫിലിപ്പീന്‍സുകാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം 2 മക്കളോടൊപ്പം […]

You May Like

Breaking News

error: Content is protected !!