വിമാന കമ്പനികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര സര്‍ക്കാര്‍

ദില്ലി: രാജ്യത്ത് വിമാന കമ്ബനികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര സര്‍ക്കാര്‍. നൂറ് ശതമാനം ആഭ്യന്തര സര്‍വ്വീസിനും (domestic flights) അനുമതി നല്‍കി. ആഭ്യന്തര സര്‍വ്വീസുകളില്‍ നിലവില്‍ 85 ശതമാനം സീറ്റ് ശേഷിയില്‍ യാത്രക്കാരെ പ്രവേശിപ്പിക്കാനാണ് അനുമതിയുള്ളത്.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് വിമാന സര്‍വ്വീസുകള്‍ക്ക് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സെപ്റ്റംബറിലാണ് സര്‍ക്കാര്‍ 72.5 ശതമാനത്തില്‍ നിന്ന് 85 ശതമാനമാക്കി ഉയര്‍ത്തിയിയിരുന്നത്. പുതിയ തീരുമാനം 18 മുതല്‍ നിലവില്‍ വരും. അതേസമയം യാത്രക്കാരും ജീവനക്കാരും കൊവിഡ് നിയന്ത്രണ പെരുമാറ്റവും നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മന്ത്രാലയം നിര്‍ദേശിച്ചു. അതേസമയം യാത്രക്കാരും ജീവനക്കാരും കോവിഡ് നിയന്ത്രണ പെരുമാറ്റവും നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മന്ത്രാലയം നിര്‍ദേശിച്ചു.

Next Post

യു.കെ: ഭക്ഷണ സാധനങ്ങള്‍ മുതല്‍ ടോയ്ലറ്റ് റോളുകള്‍ വരെ വാങ്ങിക്കൂട്ടി നാട്ടുകാര്‍ - ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിലയ്ക്കാത്ത ജനപ്രവാഹം

Tue Oct 12 , 2021
Share on Facebook Tweet it Pin it Email ലണ്ടന്‍: കോവിഡിന്റെ ആദ്യനാളുകളില്‍ ബ്രിട്ടന്‍ ദര്‍ശിച്ച്‌ തിക്കുംതിരക്കും വീണ്ടും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ദൃശ്യമാകുവാന്‍ തുടങ്ങി ഭക്ഷണസാധനങ്ങള്‍ മുതല്‍ ടോയ്ലറ്റ് റോളുകള്‍ വരെ വാങ്ങിക്കൂട്ടാനുള്ള തത്രപ്പാടിലാണ് ജനം. ജീവിതചെലവ് വര്‍ദ്ധിക്കുകയും ഇന്ധനക്ഷാമ തുടരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ മുതിര്‍ന്നവരില്‍ ആറില്‍ ഒരാള്‍ക്ക് വീതം അത്യാവശ്യ ഭക്ഷ്യവസ്തുക്കള്‍ ആവശ്യത്തിന് ലഭ്യമല്ലാതാകുന്നു എന്നാണ് ഏറ്റവും പുതിയ ഒരു സര്‍വ്വേയില്‍ തെളിഞ്ഞത്. മാഞ്ചസ്റ്ററിലെ കോസ്റ്റ്കോ സ്റ്റോര്‍ […]

You May Like

Breaking News

error: Content is protected !!