യു.കെ: യുകെയില്‍ നഴ്‌സായി ജോലി ചെയ്യരുതെന്ന് മലയാളികളടക്കമുള്ള വിദേശ നഴ്‌സുമാര്‍ പറയുന്നു

ലണ്ടന്‍: യുകെയില്‍ നല്ലൊരു ജോലിയും ജീവിതവം സ്വപ്നം കണ്ട് ഏറെ ത്യാഗങ്ങള്‍ സഹിച്ച് ഇവിടെ നഴ്സിംഗ് ജോലിക്കായെത്തുന്ന മലയാളികളടക്കമുളള മറ്റ് വിദേശ നഴ്സുമാര്‍ അനുഭവിക്കേണ്ടി വരുന്ന വംശീയ വിവേചനങ്ങളും ആക്ഷേപങ്ങളും ദുരിതങ്ങളും പെരുകുന്നുവെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു. നഴ്സിംഗ് ടൈംസിന്റെ റിപ്പോര്‍ട്ടിലും നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലിന്റെ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി റിപ്പോര്‍ട്ടിലും ഈ ദുരന്ത സത്യങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. യുകെയില്‍ നഴ്സായി രജിസ്ട്രേഷന്‍ ലഭിച്ച നിരവധി പേര്‍ ഇത്തരം സംഭവങ്ങളെ തുടര്‍ന്ന് യുകെയോട് ഗുഡ് ബൈ പറഞ്ഞ് പോകുന്നത് അഞ്ച് വര്‍ഷത്തിനിടെ മുമ്പില്ലാത്ത വിധത്തില്‍ പെരുകിയെന്നാണ് നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി റിപ്പോര്‍ട്ടിന്റെ സ്പോട്ട്ലൈറ്റില്‍ എന്‍എംസി വ്യക്തമാക്കിയിരിക്കുന്നത്. അതായത് 2018നും 2023നുമിടയില്‍ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലില്‍ രജിസ്ട്രേഷന്‍ നേടിയതിനെ തുടര്‍ന്ന് യുകെയിലെ ജോലി മതിയാക്കി പോകുന്ന വിദേശ നഴ്സുമാരുടെ എണ്ണം ഏഴ് ശതമാനത്തില്‍ നിന്നും 37.5 ശതമാനമായാണ് കുത്തനെ ഉയര്‍ന്നിരിക്കുന്നത്.

ബ്രിട്ടനില്‍ നഴ്സിംഗ് പരിശീലനം നേടിയവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിദേശത്ത് നഴ്സിംഗ് പരിശീലനം നേടി എന്‍എംസിയില്‍ രജിസ്ട്രേഷന്‍ നേടിയവര്‍ കുറച്ച് കാലയളവില്‍ മാത്രമേ യുകെയില്‍ ജോലി ചെയ്യുന്നുള്ളുവെന്ന പ്രവണത വര്‍ധിച്ച് വരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തങ്ങളോട് ഇത്തരത്തില്‍ വംശീയവിവേചനങ്ങള്‍ കാണിക്കുന്ന രാജ്യമാണ് ബ്രിട്ടനെന്ന് നേരത്തെ അറിയില്ലായിരുന്നുവെന്നും അറിഞ്ഞിരുന്നുവെങ്കില്‍ ഇവിടേക്ക് വരില്ലായിരുന്നുവെന്നുമാണ് ഇത്തരത്തില്‍ യുകെ വിട്ട് പോയ മലയാളി നഴ്സുമാരടക്കമുള്ള വിദേശികള്‍ പ്രതികരിച്ചിരിക്കുന്നത്. യുകെ വര്‍ക്ക്ഫോഴ്സ് വര്‍ക്ക് ഷോപ്പില്‍ ഭാഗഭാക്കായ 86 വിദേശ പ്രഫണലുകളുടെ പ്രതികരണങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് എന്‍എംസി റിപ്പാര്‍ട്ടില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. യുകെയില്‍ നഴ്സിംഗ് പരിശീലനം ലഭിച്ച നഴ്സുമാര്‍ക്ക് സമാനരായി തങ്ങളെ അധികൃതരും സഹപ്രവര്‍ത്തകരും കണക്കാക്കുന്നില്ലെന്നും വംശീയപരവും അല്ലാത്തതുമായി വിവേചനങ്ങള്‍ ഏറെ അനുഭവിക്കേണ്ടി വരുന്നുവെന്നുമാണ് ഇവര്‍ ആരോപിക്കുന്ത്.

Next Post

ഒമാന്‍: കണ്ണൂര്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു

Sun Aug 6 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: ദുബൈയില്‍ നിന്നും കസബിലേക്ക് പോവുകയായിരുന്ന ഹെവി പിക്കപ്പ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് എം.ബി.ബി.എസ് വിദ്യാര്‍ഥി മരിച്ചു. കണ്ണൂര്‍ കുടുക്കിമൊട്ട സ്വദേശി റാഹിദ് മുഹമ്മദ് റഫീഖ് (20 ) ആണ് മരിച്ചത്. ഈജിപ്തില്‍ എം.ബി.ബി.എസിനു പഠിക്കുന്ന റാഹിദ് ഒരാഴ്ച മുമ്ബ് കസബില്‍ ജോലി ചെയ്യുന്ന പിതാവിന്‍റെ അടുത്ത് വന്നതായിരുന്നു. പിതാവിന്‍റെ സഹോദരീപുത്രനോടൊപ്പം ഹെവി പിക്കപ്പ് വാഹനത്തില്‍ ദുബൈയില്‍ പോയി […]

You May Like

Breaking News

error: Content is protected !!