ഒമാന്‍: കണ്ണൂര്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു

മസ്കത്ത്: ദുബൈയില്‍ നിന്നും കസബിലേക്ക് പോവുകയായിരുന്ന ഹെവി പിക്കപ്പ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് എം.ബി.ബി.എസ് വിദ്യാര്‍ഥി മരിച്ചു.

കണ്ണൂര്‍ കുടുക്കിമൊട്ട സ്വദേശി റാഹിദ് മുഹമ്മദ് റഫീഖ് (20 ) ആണ് മരിച്ചത്. ഈജിപ്തില്‍ എം.ബി.ബി.എസിനു പഠിക്കുന്ന റാഹിദ് ഒരാഴ്ച മുമ്ബ് കസബില്‍ ജോലി ചെയ്യുന്ന പിതാവിന്‍റെ അടുത്ത് വന്നതായിരുന്നു.

പിതാവിന്‍റെ സഹോദരീപുത്രനോടൊപ്പം ഹെവി പിക്കപ്പ് വാഹനത്തില്‍ ദുബൈയില്‍ പോയി മടങ്ങി വരവെ ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടര മണിയോടെയാണ് കസബില്‍ നിന്നും ഏതാണ്ട് പത്തു കിലോമീറ്റര്‍ അകലെ ഹറഫില്‍ വച്ച്‌ അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. റോഡില്‍ തെറിച്ചു വീണ റാഹിദ് അപകട സ്ഥലത്തു തന്നെ മരിച്ചു. റോയല്‍ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

പിതാവ് മുഹമ്മദ് റഫീഖ് ഇപ്പോള്‍ കസബിലാണ് ഉള്ളത്. മാതാവ്: തസ്ലീമ. മൂന്ന് സഹോദരിമാരുണ്ട്‌.

മൃതദേഹം കസബ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കസബില്‍ തന്നെ ഖബറടക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായി കസബ് കെ.എം.സി.സി പ്രസിഡന്‍റ് സിദ്ദിഖ് കണ്ണൂര്‍ അറിയിച്ചു.

Next Post

കുവൈത്ത്: ഗുരുതരമായ ഗതാഗത നിയമലംഘനം - രണ്ട് മാസത്തിനിടെ നാടുകടത്തിയത് നൂറോളം പ്രവാസികളെ

Sun Aug 6 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില് രണ്ട് മാസത്തിനുള്ളില് ഗുരുതരമായ ഗതാഗത ലംഘനങ്ങള് നടത്തിയതിന് നൂറോളം താമസക്കാരെ രാജ്യത്ത് നിന്ന് നാടുകടത്തിയതായി പ്രാദേശിക ദിനപത്രം റിപ്പോര്ട്ട് ചെയ്തു. ഡ്രൈവിംഗ് ലൈസന്സില്ലാതെ വാഹനങ്ങള് ഓടിക്കുക, റോഡുകളില് അമിതവേഗത, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, നിയമവിരുദ്ധമായി യാത്രക്കാരെ കയറ്റുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് നാടുകടത്തലിലേക്ക് നയിക്കുന്ന പ്രധാന കുറ്റങ്ങളെന്ന് റിപ്പോര്ട്ടുകള് പറയുന്നു. നിയമം ലംഘിക്കുന്നവരെ കര്ശനമായി നേരിടാന് […]

You May Like

Breaking News

error: Content is protected !!