ഒമാന്‍: ഒമാനില്‍ റെസിഡന്‍സ് കാര്‍ഡ് സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു

മസ്‌കത്ത്: ഒമാനില്‍ റെസിഡന്‍സ് കാര്‍ഡ് സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു. ചേംബര്‍ ഓഫ് കോമേഴ്‌സ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇത്.

റെസിഡന്‍സ് കാര്‍ഡ് സേവനങ്ങള്‍ ഇന്ന് (നവംബര്‍ 22 ചൊവ്വ) ഉണ്ടാകില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. സേവനം താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതെന്നും ആര്‍ ഒ പി ഡയറക്‌ട്രേറ്റ് ഓഫ് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ അറിയിച്ചു.

നാഷഷന്‍ ഐ ഡി കാര്‍ഡ് സംബന്ധമായ സേവനങ്ങളും ഇന്ന് ഉണ്ടാകില്ല. എന്നാല്‍, സ്വദേശികള്‍ക്കും വിദേശികള്‍ക്കും ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ന് അനുവദിച്ചുനല്‍കുമെന്നും ആര്‍ ഒ പി അറിയിച്ചു.

Next Post

കുവൈത്ത്: പ്രവാസി മലയാളി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു

Wed Nov 23 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശി മേലടി മൂന്നുകുണ്ടന്‍ ചാലില്‍ ജമാലുദ്ദീന്‍ (55) ആണ് മരിച്ചത്. 30 വര്‍ഷത്തോളമായി കുവൈത്തില്‍ പ്രവാസി ആയിരുന്ന അദ്ദേഹം ജഹ്റയില്‍ ഒരു റസ്റ്റോറന്റില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ – സോഫിയ. മക്കള്‍ – ജംഷീര്‍, ജസ്‍ന.

You May Like

Breaking News

error: Content is protected !!