കുവൈത്ത്: കുവൈത്ത് കേരള ഇസ്‍ലാഹി സെന്റര്‍ രക്തദാന ക്യാമ്പ്

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‍ലാഹി സെന്റര്‍ സോഷ്യല്‍ വെല്‍ഫെയര്‍ മെഡികെയര്‍ വിഭാഗം കുവൈത്ത് ബ്ലഡ് ബാങ്കുമായി സഹകരിച്ച്‌ രക്തദാന ക്യാമ്ബ് സംഘടിപ്പിച്ചു. സബാഹ് ഹോസ്പിറ്റലിനടുത്തുള്ള ശൈഖ സല്‍വ സ്റ്റം സെന്ററില്‍ നടന്ന ക്യാമ്ബില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ധാരാളം പേര്‍ രക്തം ദാനം ചെയ്തു.

കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളായ സുനാഷ് ശുക്കൂര്‍, മുഹമ്മദ് അസ് ലം കാപ്പാട്, ഹാറൂണ്‍ അബ്ദുല്‍ അസീസ്, കെ.സി. അബ്ദുല്‍ ലത്തീഫ്, സി.പി. അബ്ദുല്‍ അസീസ്, അസ്ഹര്‍ അതേരി, സക്കീര്‍ കൊയിലാണ്ടി, മെഹബൂബ് കാപ്പാട്, മെഡികെയര്‍ അംഗങ്ങളായ ഡോ. യാസര്‍, ഡോ. മുഹമ്മദ് അലി, ഇംതിയാസ് മാഹി, അല്‍ അമീന്‍, ആസിഫ് നല്ലളം, സോണല്‍ ഭാരവാഹികളായ കെ.സി. അബ്ദുല്‍ മജീദ്, അബ്ദുല്‍ അസീസ് നരക്കോട്, അന്‍വര്‍ കാളികാവ്, ഷാജു പൊന്നാനി, ഹിജാസ് അത്തോളി എന്നിവര്‍ നേതൃത്വം നല്‍കി.

കുവൈത്ത് ബ്ലഡ് ബാങ്കിലെ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും പൂര്‍ണമായ സഹകരണം നല്‍കി. കുവൈത്ത് ബ്ലഡ് ബാങ്ക് മൊബൈല്‍ ക്യാമ്ബ് മേധാവി ഡോക്ടര്‍ അസ്മ റാഫത്ത് അല്‍ സാവി ക്യാമ്ബിന് ആശംസകളറിയിച്ചു.

Next Post

യു.കെ: ആഴ്ചയില്‍ എണ്‍പതിലേറെ നഴ്‌സുമാര്‍ എന്‍എച്ച്എസ് ജോലി ഉപേക്ഷിക്കുന്നു, ഷിഫ്റ്റുകള്‍ 14 മണിക്കൂറാകുന്നു

Sat May 13 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: എന്‍എച്ച്എസില്‍ നിന്നും സമ്മര്‍ദത്തിലായ നഴ്സുമാര്‍ ആഴ്ചയില്‍ 81 എന്ന തോതില്‍ രാജിവെച്ച് പോകുന്നതായി റിപ്പോര്‍ട്ട്. ജോലിഭാരം വന്‍തോതില്‍ ഉയര്‍ന്നതോടെ കഴിഞ്ഞ വര്‍ഷം 4231 നഴ്സുമാരാണ് ജോലി ഉപേക്ഷിച്ചത്. 10 വര്‍ഷം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ നാലിരട്ടി അധികമാണിത്. ഇംഗ്ലണ്ടില്‍ വീണ്ടും സമരങ്ങള്‍ നടത്തുന്ന വിഷയത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ നഴ്സുമാര്‍ വോട്ട് ചെയ്യാന്‍ ഇരിക്കവെയാണ് ഞെട്ടിക്കുന്ന കണക്കുകള്‍ […]

You May Like

Breaking News

error: Content is protected !!