കുവൈത്ത്: കുവൈത്തില്‍ തൊഴില്‍മേഖലയില്‍ തദ്ദേശീയരുടെ എണ്ണത്തില്‍ നേരിയ പുരോഗതി

കുവൈത്തില്‍ തൊഴില്‍ മേഖലയില്‍ തദ്ദേശീയരുടെ എണ്ണത്തില്‍ നേരിയ പുരോഗതി. സര്‍ക്കാറിന്‍റെ പുതിയ കണക്ക് പ്രകാരം തൊഴില്‍ വിപണിയില്‍ കുവൈത്തികളുടെ എണ്ണം 22.2 ശതമാനത്തില്‍ എത്തിയതായി പ്രാദേശിക മാധ്യമം അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു.

പൊതു-സ്വകാര്യ മേഖലകളില്‍ 4,83,803 കുവൈത്തികളാണ് ജോലി ചെയ്യുന്നത്. ഇതില്‍ 1,84,953 പുരുഷന്മാരും 2,53,850 സ്ത്രീകളുമാണ്. സ്വദേശിവത്കരണം ത്വരിതപ്പെടുത്തിയിട്ടും തൊഴില്‍ വിപണിയില്‍ സ്വദേശി പൗരന്മാരുടെ വര്‍ധന പ്രതിവര്‍ഷം ഒരു ശതമാനത്തില്‍ താഴെയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

നേരത്തേ ജനസംഖ്യ ക്രമീകരിക്കാനുള്ള പദ്ധതികളുടെ ഭാഗമായി പ്രവാസി അവിദഗ്ധ തൊഴിലാളികളെ കുറക്കാന്‍ നടപടി സ്വീകരിച്ചിരുന്നു. വിദേശി നിയമനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയും നിലവിലുള്ളവരെ പടിപടിയായി കുറച്ചും രാജ്യത്തെ ജനസംഖ്യ ക്രമീകരിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതരെങ്കിലും ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നാണ് വിലയിരുത്തല്‍.

Next Post

നട്ടെല്ലിന് ഇരുവശത്തായി അനുഭവപ്പെടുന്ന വിട്ടുമാറാത്ത വേദന ഈ ക്യാന്‍സറിന്‍റെ ലക്ഷണമാകാം…

Tue Jan 31 , 2023
Share on Facebook Tweet it Pin it Email മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കരോഗികളുടെ എണ്ണം ഇന്ന് കൂടി വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. വേദനസംഹാരികളുടെ അമിത ഉപയോഗം പലപ്പോഴും വൃക്കകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാലാണ് വേദനസംഹാരികള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം കഴിക്കുക എന്നു പറയുന്നത്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ […]

You May Like

Breaking News

error: Content is protected !!