കുവൈത്ത്: സന്ദേശങ്ങളില്‍ ജാഗ്രത വേണം-കുവൈത്ത് വൈദ്യുതി-ജല മന്ത്രാലയം

കുവൈത്ത് സിറ്റി: വൈദ്യുതി ബില്‍ അടയ്ക്കാൻ ആവശ്യപ്പെട്ട് ലിങ്ക് സഹിതം വരുന്ന സന്ദേശങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്ന് കുവൈത്ത് വൈദ്യുതി-ജല മന്ത്രാലയം.

പിഴയടക്കണം എന്നാവശ്യപ്പെട്ട് വൈദ്യുതി മന്ത്രാലയത്തിന്‍റെ പേര് ദുരുപയോഗം ചെയ്ത് പലര്‍ക്കും എസ്.എം.എസ് സന്ദേശങ്ങള്‍ എത്തുന്ന സാഹചര്യത്തിലാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.

പല സന്ദേശങ്ങളും തട്ടിപ്പുകളാകാന്‍ സാധ്യതയുണ്ട്. ഇത്തരം സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കാതെ ഒരു കാരണവശാലും പ്രതികരിക്കരുത്. വ്യക്തിപരവും സാമ്ബത്തികപരവുമായ വിവരങ്ങള്‍ പങ്കുവെക്കുമ്ബോള്‍ സൂക്ഷിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

വിവിധ സ്ഥാപനങ്ങളുടെ പേരിലുള്ള വ്യാജ വെബ്‌സൈറ്റുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു. രാജ്യത്ത് തട്ടിപ്പുകള്‍ ഏറിയ സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രാലയവും നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കുവൈത്ത് ഫോണ്‍ നമ്ബറുകളും ഇലക്‌ട്രോണിക് കമ്യൂണിക്കേഷൻ പ്രോഗ്രാമുകളും ഉപയോഗിച്ച്‌ തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കാൻ മന്ത്രാലയം ഉണര്‍ത്തി.

സാമ്ബത്തിക ഇടപാടിലും ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിലും ശ്രദ്ധ വേണം. ഇത്തരം തട്ടിപ്പുകളില്‍ നിരവധിയാളുകള്‍ക്ക് പണം നഷ്ടമാകുന്നുണ്ട്.

Next Post

യു.കെ: യുകെയില്‍ തെറ്റായ തരം അന്താരാഷ്ട്ര വിദ്യാര്‍ഥികളെന്ന് റിപ്പോര്‍ട്ട്, രോഷത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍

Fri Dec 15 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയിലേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ വിമര്‍ശിച്ച റിപ്പോര്‍ട്ടിനെതിരെ രോഷം പ്രകടിപ്പിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍. ഗ്രാജുവേറ്റ് റൂട്ട് പ്രതീക്ഷിച്ചത് പോലെ ആഗോള മികവിനെ ആകര്‍ഷിച്ചില്ലെന്നാണ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്. ഇതിന് പകരം കുറഞ്ഞ ഫീസുള്ള യൂണിവേഴ്സിറ്റികളില്‍ പഠിക്കാനെത്തുന്നവര്‍ കുറഞ്ഞ സ്‌കില്ലും, കുറഞ്ഞ വേതനമുള്ള ജോലികളിലും എത്തിപ്പെടാനാണ് ഇത് സഹായിച്ചതെന്നാണ് കുറ്റപ്പെടുത്തല്‍. യുകെയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഏറ്റവും വലിയ വിഭാഗമാണ് […]

You May Like

Breaking News

error: Content is protected !!