ഒമാന്‍: ആലപ്പുഴ സ്വദേശി ഒമാനില്‍ നിര്യാതനായി

മസ്കത്ത്: ആലപ്പുഴ സ്വദേശി ഒമാനില്‍ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ചെങ്ങന്നൂർ വെണ്‍മണിതാഴം കണ്ണങ്ങാട്ട് ഹൗസില്‍ രാജേഷ് (40) ആണ് മസ്കത്തിലെ റൂവിയില്‍ മരിച്ചത്.

പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പില്‍ സീനിയർ അക്കൗണ്ടന്റായിരുന്നു. നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുന്ന മൃതദേഹം ശനിയാഴ്ച വൈകീട്ട് മൂന്നിന് വെണ്‍മണിയിലെ വീട്ടില്‍ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

രാധാകൃഷ്ണൻ പിള്ളയാണ് പിതാവ്. മാതാവ്: പരേതയായ വിജയലക്ഷ്മി അമ്മ. ഭാര്യ: സൗമ്യ. മക്കള്‍: ദക്ഷിത്, ദക്ഷിത. സഹോദരങ്ങള്‍: ജയകൃഷ്ണൻ, രശ്മി രാധാകൃഷ്ണൻ.

Next Post

കുവൈത്ത്: നാട്ടില്‍ പോവനിരിക്കെ മലയാളി വാഹനാപകടത്തില്‍ മരിച്ചു

Thu Apr 18 , 2024
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: അബ്ദലി റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ മലയാളി മരിച്ചു. എറണാകുളം താന്നിപ്പുഴ മരോട്ടിക്കുടി വീട്ടില്‍ സോണി സണ്ണിയാണ് (29) മരിച്ചത്. ബുധനാഴ്ച ഉച്ചതിരിഞ്ഞായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ മറിയുകയും തീപിടിക്കുകയും ചെയ്തിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതിനു ശേഷമുള്ള അന്വേഷണത്തിലാണ് മരിച്ച ഒരാള്‍ മലയാളി ആണെന്നു തിരിച്ചറിഞ്ഞത്. കുവൈത്ത് അല്‍ ഗാനിം ഇന്‍റർനാഷനല്‍ കമ്ബനിയില്‍ തൊഴിലാളി ആയിരുന്ന […]

You May Like

Breaking News

error: Content is protected !!