ഒമാന്‍: ഭൂകമ്ബം – ഒമാന്‍ ദുരിതബാധിതര്‍ക്കായി ശേഖരിച്ചത് 3.70 ലക്ഷം റിയാല്‍

തുര്‍ക്കിയയിലെയും സിറിയയിലേയും ദുരിതബാധിതരെ സഹായിക്കാന്‍ ആരംഭിച്ച കാമ്ബയിനിലൂടെ ഒമാന്‍ ഇതുവരെ ശേഖരിച്ചത് 3,70,000 റിയാല്‍. സംഭാവന പോര്‍ട്ടലായ www.donate.omന്‍റെ കണക്കനുസരിച്ച്‌, ഫെബ്രുവരി ആറിനും 19 നും ഇടയില്‍ ഓണ്‍ലൈനിലൂടെ ലഭിച്ച ആകെ തുക 154,129 റിയാലാണ്. ‘ദാര്‍ അല്‍ അത്ത’ ആരംഭിച്ച കാമ്ബയിനിലൂടെ 76,722 റിയാലും ഒമാന്‍ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന് (ഒ.സി.ഒ) 77,407 റിയാലും ശേഖരിച്ചു.

ഒമാനി നാഷനല്‍ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്ബനിയില്‍നിന്ന് (ഒ.എന്‍.ഇ.ഐ.സി) 2,20,000 റിയാല്‍ ലഭിച്ചിട്ടുണ്ടെന്നും ആകെ സംഭാവനകള്‍ 37,3,629 റിയാലില്‍ എത്തിയിട്ടുണ്ടെന്നും ഒ.സി.ഒ അറിയിച്ചു. ദുരിത ബാധിതരെ സഹായിക്കാന്‍ പേമെന്റ് മെഷീനുകള്‍, എസ്.എം.എസ്, ഇലക്‌ട്രോണിക് പോര്‍ട്ടല്‍, ബാങ്ക് ട്രാന്‍സ്ഫര്‍ എന്നിവ വഴി സംഭാവന ചെയ്യാവുന്നതാണെന്ന് ഒ.സി.ഒ അറിയിച്ചു.

Next Post

കുവൈത്ത്: ഭൂകമ്പബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷനും

Wed Feb 22 , 2023
Share on Facebook Tweet it Pin it Email ഭൂകമ്ബത്തില്‍ എല്ലാം നഷ്ടപ്പെട്ട സിറിയയിലെയും തുര്‍ക്കിയയിലെയും ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിന് രംഗത്തിറങ്ങി കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷന്‍. സഹായ പദ്ധതിയുടെ ഭാഗമായി കെ.കെ.എം.എ സമാഹരിച്ച 2275 ബ്ലാങ്കറ്റുകള്‍ കുവൈത്ത് റെഡ് ക്രെസന്റിന് കൈമാറി. 24 മണിക്കൂര്‍ ബ്ലാങ്കറ്റ് ചലഞ്ചിലൂടെയാണ് കെ.കെ.എം.എ ബ്ലാങ്കറ്റുകള്‍ സമാഹരിച്ചത്. റെഡ് ക്രെസന്റ് സൊസൈറ്റി പ്രതിനിധികളായ അബ്ദുല്‍ റഹ്മാന്‍ മുഹമ്മദ് സൗദ്, ഖാസിം അല്‍ബ്ലോഷ്, അബ്ദുറഹ്മാന്‍ […]

You May Like

Breaking News

error: Content is protected !!