ഒമാൻ: ‘ഒമാൻ ഒബ്സര്‍വര്‍’ ദിനപത്രത്തിലെ ജീവനക്കാരൻ നാട്ടില്‍ നിര്യാതനായി

മസ്കത്ത്: ‘ഒമാൻ ഒബ്സർവർ’ ദിനപത്രത്തിലെ ജീവനക്കാരൻ പത്തനംതിട്ട സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നാട്ടില്‍ നിര്യാതനായി.

മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ കത്തീഡ്രല്‍ ഇടവകാംഗം മാക്കാംകുന്ന് ചരുവിളപുത്തൻവീട്ടില്‍ ഷാജി വർഗ്ഗീസ് (58) ആണ് മരിച്ചത്. ‘ഒമാൻ ഒബ്സർവറി’ല്‍ ഗ്രാഫിക്ക് ആർട്ടിസ്റ്റായിരുന്ന ഇദ്ദേഹം ഏതാനും ആഴ്ചകള്‍ക്ക് മുമ്ബാണ് അവധിക്ക് നാട്ടില്‍ പോയത് .

ഭാര്യ: ജെസ്സി മറിയാമ്മ ജോർജ് (സുല്‍ത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ജീവനക്കാരി). മക്കള്‍: അയ്റിൻ അന്ന ഷാജി (ആർക്കി ടെക്റ്റ്) , അയ്ലിൻ മറിയ ഷാജി (എം.ബി.ബി.എസ് വിദ്യാർഥി). ഇടവകയുടെ മുൻ ട്രസ്റ്റിയും മലങ്കര അസോസിയേഷൻ പ്രതിനിധിയുമായ സണ്ണി വർഗ്ഗീസിന്റെ സഹോദരനാണ്. സംസ്കാരം ബുധനാഴ്ച മാക്കാംകുന്ന് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രല്‍ പള്ളിയില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Next Post

യു.കെ: ഇന്ത്യന്‍ യുവാക്കള്‍ക്ക് 3,000 വീസകളുമായി യു.കെ - ബാലറ്റ് സംവിധാനത്തിലൂടെ ഇന്ന് മുതല്‍ അപേക്ഷിക്കാം

Tue Feb 20 , 2024
Share on Facebook Tweet it Pin it Email യൂത്ത് മൊബിലിറ്റി സ്‌കീമിന്റെ ഭാഗമായി ഇന്ത്യന്‍ യുവാക്കള്‍ക്ക് 3,000 വീസകളുമായി ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍. ഇന്ത്യ യംഗ് പ്രൊഫഷണല്‍സ് സ്‌കീമിന് കീഴിലാണ് വീസ നല്‍കുന്നത്. യു.കെയില്‍ താമസിക്കാനോ ജോലി ചെയ്യാനോ പഠിക്കാനോ ആഗ്രഹിക്കുന്ന ഇന്ത്യന്‍ ബിരുദധാരികളെയാണ് ഇത് ലക്ഷ്യം വയ്ക്കുന്നത്. ബാലറ്റ് സംവിധാനം വഴി അപേക്ഷകള്‍ നല്‍കാം. ഫെബ്രുവരി 20ന് (ഇന്ന്) ഉച്ചകഴിഞ്ഞ് 2:30 മുതല്‍ 22ന് (വ്യാഴാഴ്ച) 2:30 […]

You May Like

Breaking News

error: Content is protected !!