കുവൈത്ത്: കല കുവൈത്ത് സാഹിത്യോത്സവം 2023 – വിജയികളെ പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന്റെ ഭാഗമായി പ്രവാസി മലയാളികള്‍ക്കായി നടന്ന വിവിധ സാഹിത്യ രചനാമത്സര വിജയികളെ പ്രഖ്യാപിച്ചു.

” കേരള വികസനം, സാധ്യതകളും പ്രതിസന്ധികളും” എന്ന വിഷയത്തില്‍ നടന്ന ഉപന്യാസ രചന മത്സരത്തില്‍ സാജു സ്റ്റീഫൻ ( കുവൈത്ത് ) ഒന്നാം സ്ഥാനം നേടി. ജോബി ബേബി, ലിപി പ്രസീദ് ( കുവൈത്ത് ) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ചെറുകഥ രചന മത്സരത്തില്‍ മനോജ് കോടിയത്ത് ( ദുബായ് ) ഒന്നാം സ്ഥാനവും, ഹുസൈൻ തൃത്താല ( ദോഹ ), റീനാ സാറാ വര്‍ഗീസ് ( കുവൈത്ത് ) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കും അര്‍ഹരായി. കവിതാരചന മത്സരത്തില്‍ ഉത്തമൻ കുമാരൻ ( കുവൈത്ത് ) ഒന്നാം സ്ഥാനവും ജ്യോതിദാസ് നാരായണൻ ( കുവൈത്ത് ), ശിഹാബുദ്ധീൻ ടി ( ദുബായ് ) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കും അര്‍ഹരായി.

വിവിധ രാജ്യങ്ങളില്‍ നിന്നുമായി നൂറോളം പേര്‍ പങ്കെടുത്ത മത്സരത്തില്‍ നിന്നാണ് സമ്മാനാര്‍ഹരായവരെ തെരെഞ്ഞെടുത്തത്. വിജയികള്‍ക്കുള്ള സമ്മാന വിതരണം ആഗസ്ത് 4 വെള്ളിയാഴ്ച മംഗഫ് കല സെന്ററില്‍ സംഘടിപ്പിച്ചിട്ടുള്ള സാഹിത്യോത്സവത്തില്‍ വച്ച്‌ നടക്കുമെന്ന് കല കുവൈറ്റ് ഭാരവാഹികള്‍ അറിയിച്ചു.

Next Post

യു.കെ: മകന്‍റെയും കുടുംബത്തിന്റെയും ഒപ്പം താമസിക്കാന്‍ എത്തിയ മലയാളി സ്ത്രീ അന്തരിച്ചു

Wed Aug 2 , 2023
Share on Facebook Tweet it Pin it Email മകനും കുടുംബത്തിനുമൊപ്പം താമസിക്കാന്‍ യുകെയിലെത്തിയ മലയാളി സ്ത്രീ അന്തരിച്ചു. റൂത്ത് പീറ്റേഴ്സ് ആണു മരിച്ചത്. കിംഗ്‌സ് ലിനില്‍ വച്ചാണു മരണം. ജൂലൈ 30-ന് രക്താര്‍ബുദത്തെ തുടര്‍ന്ന് ആയിരുന്നു അന്ത്യം. ഏപ്രിലിലാണ് റൂത്ത് പീറ്റേഴ്സ് യുകെയിലെത്തിയത്. എന്നാല്‍ മൂന്ന് മാസം മാത്രമാണ് അവര്‍ക്ക് കുടുംബത്തോടൊപ്പം ചിലവിടാന്‍ സാധിച്ചത്.പ്രിയപ്പെട്ട മാതാവിന്റെ വിയോഗത്തിന്റെ വേദനയിലാണ് കുടുംബാംഗങ്ങള്‍. നിലവില്‍ റൂത്തിന്റെ കുടുംബം സംസ്‌കാര ചെലവുകള്‍ക്കായി […]

You May Like

Breaking News

error: Content is protected !!