കുവൈത്ത്: ഇന്ത്യന്‍ രൂപയുമായുള്ള കുവൈത്ത് ദീനാറിന്‍റെ വിനിമയനിരക്ക് വീണ്ടും ഉയര്‍ന്നു

കുവൈത്ത് സിറ്റി: ഇന്ത്യന്‍ രൂപയുമായുള്ള കുവൈത്ത് ദീനാറിന്‍റെ വിനിമയ നിരക്ക് വീണ്ടും ഉയര്‍ന്നു. കുവൈത്തിലെ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ ഒരു ദീനാറിന് 269.25 രൂപ എന്ന നിരക്കാണ് നല്‍കിയത്. ഈ മാസത്തിലെ ഏറ്റവും മികച്ച നിരക്കാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. കഴിഞ്ഞമാസം ഒരു ദീനാറിന് 270 രൂപ എന്ന നിരക്കിലെത്തിയിരുന്നു.

ഡോളര്‍ ശക്തമാകുന്നതും എണ്ണവില ഉയരുന്നതും വിവിധ കാരണങ്ങള്‍കൊണ്ട് ഇന്ത്യയില്‍നിന്ന് പണം പുറത്തേക്ക് ഒഴുകുന്നതുമാണ് ഇതിന് കാരണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ രൂപയേക്കാള്‍ 4.6 ശതമാനം വര്‍ധനയാണ് കുവൈത്ത് ദീsനാര്‍ രേഖപ്പെടുത്തിയത്.

അന്താരാഷ്ട്ര കറന്‍സി പോര്‍ട്ടലായ എക്‌സ്.ഇ വെബ്സൈറ്റില്‍ വിനിമയ നിരക്ക് 270 രൂപയായിരുന്നു. നാട്ടിലേക്ക് പണമയക്കുമ്ബോള്‍ ഉയര്‍ന്ന തുക നാട്ടിലെത്തിക്കാൻ കഴിയുന്ന സമയമായതിനാല്‍ മണി എക്‌സ്‌ചേഞ്ചുകളില്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. പലര്‍ക്കും ശമ്ബളം ലഭിച്ച ആഴ്ചയായതിനാല്‍ ഇത് മികച്ച അവസരമായി.

Next Post

യു.കെ: പുതിയ കോവിഡ് വേരിയന്റ് കെയര്‍ഹോമുകള്‍ക്ക് ഭീഷണിയാകുന്നു

Fri Sep 8 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: കഴിഞ്ഞ ദിവസം വരെ വിരലില്‍ എണ്ണാവുന്ന കേസുകള്‍ മാത്രമായിരുന്ന പുതിയ കൊവിഡ് വേരിയന്റ് ബാധിച്ച രോഗികളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം. യുകെയില്‍ 30-ലേറെ പിറോള കൊവിഡ് വേരിയന്റുകളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ആരോഗ്യ മേധാവികള്‍ വെളിപ്പെടുത്തി. ബിഎ.2.86 എന്ന് ശാസ്ത്രജ്ഞര്‍ വിളിക്കുന്ന വേരിയന്റ് ബാധിച്ച 36 കേസുകള്‍ തിരിച്ചറിഞ്ഞതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി സ്ഥിരീകരിച്ചു. കേവലം മൂന്നാഴ്ച കൊണ്ടാണ് […]

You May Like

Breaking News

error: Content is protected !!