ഒമാന്‍: നന്നായി ദോശ ഉണ്ടാക്കാന്‍ അറിയുമോ? എന്നാല്‍ ജോലിയുണ്ട്, ശമ്ബളം ലക്ഷങ്ങള്‍

ഉദ്യോഗാർത്ഥികളേയും പ്രവർത്തിപരിചയമുള്ള തൊഴിലാളികളേയും വിദേശ റിക്രൂട്ട്മെന്റിന് സഹായിക്കുന്ന പൊതുമേഖ സ്ഥാപനമാണ് ഒഡെപെക്.

ഇതിനോടകം തന്നെ നിരവധി വിജയകരമായ വിദേശ റിക്രൂട്ട്മെന്റ് പൂർത്തീകരിച്ചിട്ടുള്ള സ്ഥാപനം ഇപ്പോഴിതാ വീണ്ടും ഖത്തർ, ഒമാന്‍ എന്നിവിടങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റും പ്രഖ്യാപിച്ചിരിക്കുകയാണ്.

ഒമാനിലെ ഒരു വെജിറ്റേറിയന്‍ ഹോട്ടലിലേക്ക് വിദഗ്ധനായ ദോശ മേക്കറെയാണ് ആവശ്യം. അതായത് നല്ല രീതിയില്‍ ദോശ ഉണ്ടാക്കാന്‍ അറിയുമെങ്കില്‍ നിങ്ങള്‍ക്ക് ഈ ഒഴിവിലേക്ക് അപേക്ഷിക്കാം. പുരുഷന്മാർക്ക് മാത്രമാണ് അവസരം. എസ് എസ് എല്‍ സിയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായി ചോദിക്കുന്നത്. രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.

തിരഞ്ഞെടുക്കപ്പെടുന്നവർ ഒമാനിലെ പ്രശസ്തമായ വെജിറ്റേറിയൻ ഹോട്ടലില്‍ വ്യത്യസ്ത തരം ദോശകള്‍, ഇഡ്‌ലി, വട, സമൂസ എന്നിവയും സമാന ഇനങ്ങളും ഉണ്ടാക്കേണ്ടി വരും. 140 മുതല്‍ 150 വരെ ഒമാന്‍ റിയാലാണ് ശമ്ബളം. അതായത് 30000 മുതല്‍ 32000 വരെ ഇന്ത്യന്‍ രൂപ.

താമസം, ഭക്ഷണം, ആരോഗ്യ ഇന്‍ഷൂറന്‍സ് എന്നിവ കമ്ബനി നല്‍കും. രണ്ട് വർഷം കൂടുമ്ബോള്‍ ലീവും നാട്ടിലേക്ക് വരാനുള്ള വിമാന ടിക്കറ്റും ലഭിക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ ഫെബ്രുവരി 15-നോ അതിനു മുമ്ബോ “ദോസ മേക്കർ – ഒമാൻ” എന്ന സബ്‌ജക്‌റ്റ് ലൈനോടുകൂടിയ സിവി, എസ്‌എസ്‌എല്‍സി, പാസ്‌പോർട്ടിൻ്റെ പകർപ്പ്, അനുഭവ സർട്ടിഫിക്കറ്റുകള്‍ എന്നിവ gcc@odepc.in എന്ന ഇമെയിലിലേക്ക് അയയ്ക്കാം.

Next Post

കുവൈത്ത്‌: ഒരാഴ്ചക്കിടെ നാടുകടത്തിയത് 841 പ്രവാസികളെ

Thu Feb 8 , 2024
Share on Facebook Tweet it Pin it Email കുവൈത്ത്‌ സിറ്റി: ഒരാഴ്ചക്കിടെ കുവൈത്തില്‍നിന്ന് നാടുകടത്തിയത് 841 പ്രവാസികളെ. രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളില്‍ പിടികൂടിയ അനധികൃത താമസക്കാരെയും നിയമലംഘകരെയുമാണ്‌ നാട് കടത്തിയതില്‍ ഭൂരിപക്ഷവും. ഇതില്‍ 51 പേര്‍ പുരുഷന്മാരും 331 പേര്‍ സ്ത്രീകളുമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അബ്ബാസിയ പ്രദേശത്ത് നടന്ന പരിശോധനയില്‍ നിരവധി പേർ പിടിയിലായി. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുള്ള കർശന നടപടികളുടെ ഭാഗമായി രാജ്യത്ത് കർശന പരിശോധനകള്‍ തുടരുകയാണ്. […]

You May Like

Breaking News

error: Content is protected !!