കുവൈത്ത്: കുവൈറ്റില്‍ മഴ തുടങ്ങി ചിലയിടങ്ങളില്‍ വെള്ളക്കെട്ട് ഗതാഗതം തടസപ്പെട്ടു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിവിധ പ്രദേശങ്ങളില്‍ ഇടി മിന്നലോട് കൂടിയ മഴ തുടങ്ങി. ഇന്നലെ വൈകിട്ട് മുതല്‍ കുവൈറ്റില്‍ അനുഭവപ്പെടുന്ന അസ്ഥിരമായ കാലാവസ്ഥയുടെ തുടര്‍ച്ചയായാണ് മഴ തുടങ്ങിയതെന്ന് കാലാവസ്ഥ വിഭാഗം വ്യക്തമാക്കി.

ചില പ്രദേശങ്ങളില്‍ മഴ മൂലം വെള്ളക്കെട്ട് രൂപപ്പെട്ടു. ഫര്‍വാനിയ, ജഹ്‌റ എന്നീ പ്രദേശങ്ങളില്‍ ചില ഭാഗങ്ങളില്‍ ഗതാഗതം തടസപ്പെട്ടു. നാളെയും ഇടിമിന്നലോട് കൂടിയ മഴ തുടരും. ദൃശ്യപരത കുറഞ്ഞ സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. അടിയന്തര സാഹചര്യങ്ങളില്‍ 112 എന്ന എമര്‍ജന്‍സി നമ്ബറിലൂടെ സഹായം തേടാമെന്നും അധികൃതര്‍ വ്യക്തമാക്കി.

Next Post

വാര്‍ധക്യത്തെ പേടിയുണ്ടോ? പാര്‍ക്കിന്‍സണ്‍സ് രോഗ ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിയാം

Sat Nov 12 , 2022
Share on Facebook Tweet it Pin it Email തലച്ചോറിലെ ഫ്‌ളൂയിഡ് കൃത്യമായി നീക്കം ചെയ്യാനാകാത്തതു മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ വരുന്നു. നടക്കാന്‍ ബുദ്ധിമുട്ട്, ചിന്താശേഷി മന്ദഗതിയിലാവുക, മൂത്രസഞ്ചിയുടെ നിയന്ത്രണം നഷ്ടമാവുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പ്രത്യേക ബ്രെയിന്‍ സ്‌കാനുകള്‍ വഴിയും ശാരീരിക പരിശോധന വഴിയുമാണ് രോഗനിര്‍ണയം നടത്തുന്നത്. സര്‍ജറി വഴി തലച്ചോറിലുള്ള അധിക ദ്രവം വലിച്ചെടുക്കാനായി ഷണ്ട് ഘടിപ്പിക്കുന്നു. അപൂര്‍വമായ ഒരു ന്യൂറോഡീജനറേറ്റീവ് രോഗമാണിത്. പാര്‍ക്കിന്‍സണ്‍സ് ഡിസീസിനു സമാനമായ […]

You May Like

Breaking News

error: Content is protected !!