കുവൈത്ത്: അമ്മയുടെ കാമുകന്റെ ക്രൂര പീഡനം – മൂന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കുവൈത്ത്: അമ്മയുടെ കാമുകന്റെ ക്രൂര പീഡനത്തിനിരയായ മൂന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ശരീരത്തില്‍ ക്രൂര മര്‍ദനത്തിന് ഇരയായതിന്റെയും പൊള്ളലേറ്റതിന്റെയും പാടുകളുണ്ടായിരുന്നു. സംഭവമറിഞ്ഞ പോലീസ് കാമുകനെ അറസ്റ്റ് ചെയ്തു. പോലീസ് പറയുന്നതനുസരിച്ചു യുവതിയും കാമുകനും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഇയാള്‍ കുട്ടികളെ ഉപദ്രവിച്ചത് എന്നാണ്.

സംഭവത്തെ കുറിച്ച്‌ പോലീസിന് വിവരം ലഭിച്ചത് അല്‍ അഹ്‍മദി ഗവര്‍ണറേറ്റിലെ ഒരു ആശുപത്രിയില്‍ നിന്നായിരുന്നു. ഗുരുതര പരിക്കുകളോടെ മൂന്നിനും അഞ്ചിനുമിടയില്‍ പ്രായമുള്ള മൂന്ന് കുട്ടികളെ ഇവിടെ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചത്. കുട്ടികളെ ആശുപത്രിയിലേക്ക് അമ്മയാണ് കൊണ്ടുവന്നത്. പോലീസ് ആശുപത്രിയിലെത്തിയ ശേഷം അമ്മയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് തനിക്കൊപ്പം താമസിക്കുന്ന ആണ്‍ സുഹൃത്താണ് കുട്ടികളെ ഉപദ്രവിച്ചതെന്ന് യുവതി പറയുകയായിരുന്നു.

അമ്മയുടെ മൊഴിയില്‍ ഇരുവരും തമ്മില്‍ അടിക്കടി അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുകയും അപ്പോഴൊക്കെ ഇയാള്‍ കുട്ടികളെ ഉപദ്രവിക്കുമായിരുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്. തുടര്‍ന്ന് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍സ് അന്വേഷണം തുടങ്ങുകയും ചെയ്തു. അന്വേഷണത്തില്‍ യുവതിയുടെ ആരോപണങ്ങളില്‍ വാസ്‍തവമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കാമുകനെ അറസ്റ്റു ചെയ്യുകയായിരുന്നു.

ഇയാള്‍ക്കെതിരെ കുട്ടികളെ ഉപദ്രവിച്ചതിനുള്ള കുറ്റങ്ങളാണ് ചുമത്തിയത്. കൂടാതെ കുട്ടികളെ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയതിനും അവരെ മര്‍ദിക്കാന്‍ സുഹൃത്തിന് അവസരം നല്‍കിയതിനും അമ്മയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. കുട്ടികളെ പരിശോധിച്ചതില്‍, മൂന്നു പേര്‍ക്കും പൊള്ളലേറ്റിട്ടുണ്ടെന്നും ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളും മുറിവുകളുമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

Next Post

കുവൈത്ത്: പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രവാസിക്ക് ശിക്ഷ വിധിച്ചു

Sat Dec 17 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി : കുവൈത്തില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രവാസിക്ക് അഞ്ച് വര്‍ഷം കഠിന തടവ്. കേസ് നടപടികള്‍ പൂര്‍ത്തിയാക്കി അപ്പീല്‍ കോടതിയാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. അന്വേഷണത്തിനിടെ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ മറ്റ് തടവു പുള്ളികള്‍ക്കിടയില്‍ നിന്ന് കുട്ടി, പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. കുറ്റം തെളിഞ്ഞപ്പോള്‍ താന്‍ മാനസിക രോഗിയാണെന്ന് ഇയാള്‍ വാദിച്ചെങ്കിലും അത് പരിഗണിക്കാതെ, ഇക്കാര്യം വിശദമായി […]

You May Like

Breaking News

error: Content is protected !!