കുവൈത്ത്: ട്രാസ്ക് വാര്‍ഷികാഘോഷം നവംബര്‍ മൂന്നിന്

കുവൈത്ത് സിറ്റി: തൃശൂര്‍ അസോസിയേഷൻ ഓഫ് കുവൈത്തിന്റെ (ട്രാസ്ക്) പതിനേഴാമത് വാര്‍ഷികാഘോഷം ‘മഹോത്സവം-2023’ നവംബര്‍ മൂന്നിന് അബ്ബാസിയ ഇന്ത്യൻ സെൻട്രല്‍ സ്കൂളില്‍ ആഘോഷിക്കും.

മഹോത്സവം-2023നോട് അനുബന്ധിച്ചുള്ള റാഫിള്‍ കൂപണ്‍ പ്രകാശനം അബ്ബാസിയ പോപിൻസ് ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡന്റ് ആന്റോ പാണേങ്ങാടൻ അധ്യക്ഷത വഹിച്ചു.

മഹോത്സവം കണ്‍വീനര്‍ രജീഷ് ചിന്നൻ പ്രസിഡന്‍റിന് റാഫിള്‍ കൂപണ്‍ കൈമാറി പ്രകാശനം നിര്‍വഹിച്ചു. ആദ്യ വില്‍പനയും നടത്തി. മഹോത്സവത്തെ കുറിച്ചും വിശദീകരിച്ചു.

വിവിധ ഏരിയകള്‍ക്കുള്ള റാഫിള്‍ ബുക്കുകളും ചടങ്ങില്‍ വിതരണം ചെയ്തു. ട്രാസ്ക് ജനറല്‍ സെക്രട്ടറി ഹരി കുളങ്ങര സ്വാഗതം പറഞ്ഞു. മീഡിയ കണ്‍വീനര്‍ വിനീത് വില്‍‌സണ്‍, സ്പോര്‍ട്സ് കണ്‍വീനര്‍ നിതിൻ ഫ്രാൻസിസ്, ആര്‍ട്സ് കണ്‍വീനര്‍ വിനോദ് ആറാട്ടുപുഴ എന്നിവര്‍ സന്നിഹിതരായി. ട്രഷറര്‍ ജാക്സണ്‍ ജോസ് നന്ദിപറഞ്ഞു. അന്തരിച്ച മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആദരസൂചകമായി സോഷ്യല്‍ വെല്‍ഫെയര്‍ കണ്‍വീനര്‍ ജയേഷ് ഏങ്ങണ്ടിയൂര്‍ അനുശോചനം അറിയിച്ചു.

Next Post

യു.കെ: പഠനം പൂര്‍ത്തിയാക്കാതെ സ്റ്റുഡന്റ് വിസയില്‍ നിന്ന് സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലേക്ക് മാറ്റുന്നത് തടയുന്ന നിയമത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു

Sat Jul 22 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയില്‍ സ്റ്റുഡന്റ് വിസയിലെത്തിയവര്‍ പഠനം മുഴുമിപ്പിക്കാതെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് തടഞ്ഞ് കൊണ്ടുള്ള ഒരു നിയമം യുകെ ജൂലൈ 17 മുതല്‍ പ്രാബല്യത്തില്‍ വരുത്തിയതിന്റെ ഞെട്ടലില്‍ നിന്ന് മലയാളികളടക്കമുള്ള കുടിയേറ്റക്കാര്‍ ഇനിയും മോചനം നേടിയിട്ടില്ല. അവര്‍ക്ക് ആശ്വാസമായിക്കൊണ്ട് ഈ നിയമത്തിനെതിരെ ഒരു പെറ്റീഷന്‍ ഇപ്പോള്‍ ലോഞ്ച് ചെയ്തിരിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ഈ മനുഷ്യപ്പറ്റില്ലാത്ത നിയമം […]

You May Like

Breaking News

error: Content is protected !!