ഒമാന്‍: ഒമാന്‍ ഭരണാധികാരിയുടെ ഈജിപ്ത് പര്യാടനത്തിന് തുടക്കം

മസ്കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖിന്‍റെ രണ്ട് ദിവസത്തെ ഈജിപ്ത് സന്ദര്‍ശനത്തിന് തുടക്കമായി.

ഭരണമേറ്റെടുത്തതിന് ശേഷം ആദ്യമായി ഈജിപ്തിലെത്തിയ സുല്‍ത്താന് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. കൈറോ വിമാനത്താവളത്തയില്‍ പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി നേരിട്ടെത്തിയാണ് സുല്‍ത്താനെ സ്വീകരിച്ചത്. അതിനുശേഷം ഈജിപ്ഷ്യന്‍ റിപ്പബ്ലിക്കന്‍ ഗാര്‍ഡിന്റെ മോട്ടോര്‍സൈക്കിളുകളുടെ അകമ്ബടിയോടെ ഇത്തിഹാദിയ കൊട്ടാരത്തിലേക്ക് ആനയിച്ചു. ഇവിടെ ഔദ്യോഗിക സ്വീകരണവും നല്‍കി.

പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍സീസിയുടെ ക്ഷണം സ്വീകരിച്ചാണ് സുല്‍ത്താന്‍ ഈജിപതില്‍ എത്തിയിരിക്കുന്നത്. ഉഭയ കഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളില്‍ സഹകരണങ്ങള്‍ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്യും.

പ്രാദേശിക, അന്തര്‍ദേശീയ രംഗങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനൊപ്പം, സംയുക്ത അറബ് പ്രവര്‍ത്തനത്തിന് സഹായിക്കുന്ന കാര്യങ്ങളില്‍ ഇരു നേതൃത്വങ്ങളും കൂടിയാലോചനകളും നടത്തും. വിവിധ കരാറുകളിലും ഒപ്പുവെക്കും.

പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിഖ് അല്‍ സഈദ്, ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, റോയല്‍ ഓഫിസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅ്മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, ധനകാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സലിം അല്‍ ഹബ്സി, പ്രൈവറ്റ് ഓഫിസ് മേധാവി ഡോ. ഹമദ് ബിന്‍ സഈദ് അല്‍ ഔഫി, ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ അബ്ദുസ്സലാം ബിന്‍ മുഹമ്മദ് അല്‍ മുര്‍ഷിദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫ്, ഈജിപ്തിലെ ഒമാന്‍ അംബാസഡറും അറബ് ലീഗിലെ സ്ഥിരം പ്രതിനിധിയുമായ അബ്ദുല്ല ബിന്‍ നാസിര്‍ അല്‍ റഹ്ബി എന്നിവരടങ്ങുന്ന പ്രതിനിധി സംഘം സുല്‍ത്താനെ അനുഗമിക്കുന്നുണ്ട്.

Next Post

കുവൈത്ത്: വനിതാവേദി കുവൈത്ത് 'കനിവ് 2023' സംഘടിപ്പിച്ചു

Sun May 21 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തിലെ വനിതകളുടെ പൊതുകൂട്ടായ്മയായ വനിതാവേദി കുവൈത്ത് അവതരിപ്പിച്ച ‘കനിവ് 2023’ സാംസ്കാരിക മേള നൃത്ത ഗാന പരിപാടികളോടെ അരങ്ങേറി. അബ്ബാസിയ സെൻട്രല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു പരിപാടി. പരിപാടികള്‍ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷൻ ചെയര്‍പേഴ്സനുമായ അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് അമീന അജ്നാസിന്റെ അധ്യക്ഷതയില്‍ നടന്ന […]

You May Like

Breaking News

error: Content is protected !!