ഒമാൻ: ബ​ന്ധ​ങ്ങ​ളു​ടെ ഊ​ഷ്മ​ള​ത വി​ളി​ച്ചോ​തി ഇ​ന്ത്യ-​ഒ​മാ​ൻ സാം​സ്കാ​രി​ക സ​ന്ധ്യ

സ​ലാ​ല: ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ്​ സം​ഘ​ടി​പ്പി​ച്ച സാം​സ്കാ​രി​ക സ​ന്ധ്യ ഇ​ന്തോ-​ഒ​മാ​ന്‍ സാം​സ്കാ​രി​ക ബ​ന്ധ​ങ്ങ​ളു​ടെ ഊ​ഷ്മ​ള​ത വി​ളി​ച്ചോ​തി​യ സാം​സ്കാ​രി​ക രാ​വാ​യി.

ഇ​ന്ത്യ​ന്‍ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച്‌ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ദോ​ഫാ​ര്‍ മു​നി​സി​പ്പാ​ലി​റ്റി വൈ​സ് ചെ​യ​ര്‍​മാ​ന്‍ അ​ലി സാ​ലം ഉ​മ​ര്‍ ഫാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ന്‍ എം​ബ​സി ക​മ്യൂ​ണി​റ്റി വെ​ല്‍​െ​ഫ​യ​ര്‍ കോ​ണ്‍​സു​ലാ​ര്‍ ഇ​ര്‍​ഷാ​ദ് അ​ഹ​മ​ദ് വി​ശി​ഷ്​​ടാ​തി​ഥി​യാ​യി. ഐ.​എ​സ്.​സി പ്ര​സി​ഡ​ന്‍​റ്​ രാ​ഗേ​ഷ് കു​മാ​ര്‍ ജാ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്വാ​ത​ന്ത്ര്യ​ത്തി​െന്‍റ 75ാം വാ​ര്‍​ഷി​ക ആ​ഘോ​ഷ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ആ​സാ​ദി കാ ​അ​മൃ​ത്​ മ​ഹോ​ത്സ​വി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. ക​ലാ മാ​മാ​ങ്ക​ത്തി​ന് മ​ല​യാ​ളി​ക​ളു​ടെ ഭ​ര​ത​നാ​ട്യ​ത്തോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. തു​ട​ര്‍​ന്ന് ഒ​മാ​നി ക​ലാ​കാ​ര​ന്മാ​ര്‍ സ്​​റ്റേ​ജി​ല്‍ വാ​ദ്യ​വി​സ്മ​യം തീ​ര്‍​ത്തു. വി​വി​ധ വി​ങ്ങു​ക​ള്‍ അ​വ​ത​രി​പ്പി​ച്ച വി​വി​ധ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

കോ​വി​ഡി​ന് ശേ​ഷ​മു​ള്ള ആ​ദ്യ പൊ​തു​പ​രി​പാ​ടി വീ​ക്ഷി​ക്കാ​ന്‍ ക്ല​ബ്​ ഗ്രൗ​ണ്ടി​ല്‍ ആ​ളു​ക​ളെ​ത്തി​യി​രു​ന്നു. സോ​ഷ്യ​ല്‍ ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍ നേ​തൃ​ത്വം ന​ല്‍​കി.

Next Post

കുവൈത്ത്: ചൊവ്വാഴ്ച മുതല്‍ പുതിയ വിസകള്‍ അനുവദിക്കുന്നത് പുനരാരംഭിക്കും

Mon Nov 1 , 2021
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ ചൊവ്വാഴ്ച മുതല്‍ പുതിയ വിസകള്‍ അനുവദിക്കുന്നത് പുനരാരംഭിക്കും. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശിക ദിന പത്രമാണു ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതിയ തൊഴില്‍ അനുമതി പത്രം അനുവദിക്കിന്നതിനുള്ള സേവനങ്ങള്‍ മാനവ ശേഷി സമിതിയുടെ ‘ആശല്‍’ പോര്‍ട്ടലിലൂടെയാണു നല്‍കുക. ഇക്കാരണത്താല്‍ തൊഴിലുടമകള്‍ ആവശ്യമായ ഡാറ്റ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണം. സാധാരണ ജനജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി പുതിയ […]

You May Like

Breaking News

error: Content is protected !!