കുവൈത്ത്: സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ സ്വദേശി വിദ്യാര്‍ഥികള്‍; ആലോചനയുമായി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴില്‍ വിപണിയില്‍ സ്വദേശി-വിദേശി ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിന് സ്വദേശികളായ വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.

ഇതുസംബന്ധിച്ച്‌ ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹ് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. ആദില്‍ അല്‍മാനിയയുമായി ചര്‍ച്ച നടത്തി.

സ്വദേശി തൊഴിലാളികളുടെ അനുപാതം വര്‍ധിപ്പിക്കുക, സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയിലെ ജോലി പ്രോത്സാഹിപ്പിക്കുക മുതലായ സംവിധാനങ്ങള്‍ വികസിപ്പിക്കുക ലക്ഷ്യമിട്ടാണ് മന്ത്രി ഇതുസംബന്ധിച്ച മാര്‍ഗ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് മാനവ ശേഷി പൊതു സമിതി അധികൃതര്‍ വ്യക്തമാക്കി.

തൊഴില്‍ വിപണിയില്‍ ആവശ്യമായ വിവിധ തൊഴിലുകളില്‍ സ്വദേശി യുവാക്കളെ സജ്ജമാക്കുക വഴി ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും ഈ പദ്ധതി സഹായകമാകുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. സര്‍വകലാശാലകളിലെയും ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെയും പുരുഷ-വനിതാ വിദ്യാര്‍ഥികളെ ഇതിനായി പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ സ്വകാര്യ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചു.

Next Post

യു.കെ: യുകെയിലേക്കുള്ള കുടിയേറ്റം ഇനി അത്ര എളുപ്പമാകില്ല, മിനിമം ശമ്പള പരിധി ഉയര്‍ത്തും

Mon Oct 16 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: യുകെയിലേക്ക് കുടിയേറുന്നവര്‍ക്കുള്ള ഏറ്റവും ചുരുങ്ങിയ ശമ്പളം 26,200 പൗണ്ടില്‍ നിന്ന് വര്‍ധിപ്പിക്കുമെന്ന് വെളിപ്പെടുത്തി ഹോം സെക്രട്ടറി സ്യൂവെല്ല ബ്രവേര്‍മാന്‍ രംഗത്തെത്തി. രാജ്യത്തേക്ക് വരുന്ന അണ്‍സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കുള്ള വിസ ഇനി മുതല്‍ കൊടുക്കേണ്ടതില്ലെന്ന തീരുമാനമെടുത്തതായും ഹോം സെക്രട്ടറി പറയുന്നു. ഇത്തരത്തില്‍ രാജ്യത്തേക്കുള്ള കുടിയേറ്റം കടുത്ത നടപടികളിലൂടെ വെട്ടിച്ചുരുക്കാനാണ് ഹോം സെക്രട്ടറി ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന ജനറല്‍ ഇലക്ഷനില്‍ കുടിയേറ്റം നിര്‍ണായക […]

You May Like

Breaking News

error: Content is protected !!