ഒമാനില്‍ തൊഴില്‍ നിയമ ലംഘനവുമായി ബന്ധപ്പെട്ട് നിരവധി പ്രവാസി തൊഴിലാളികളെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
ഖസബില്‍ തൊഴില്‍ മന്ത്രാലയം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്.ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം വീടുകളില്‍നിന്നും വൈദ്യുതി കേബിളുകളും എ.സിയും മോഷ്ടിച്ച സംഭവത്തില്‍ അഞ്ച് വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ വിലായത്തുകളില്‍നിന്ന് തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് ഏഷ്യന്‍ രാജ്യക്കാരായ പ്രതികളെ പിടികൂടിയത്. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചുവരുകയാണെന്ന് ആര്.ഒ.പി അറിയിച്ചു.