ഒമാന്‍: ഒമാന്‍-ബെലറൂസ് സന്നാഹമത്സരം നാളെ

മസ്കത്ത്: ഒമാനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ നേടിയെടുത്ത ആത്മവിശ്വാസവുമായി ജര്‍മന്‍ ടീം ഞായറാഴ്ച വീണ്ടും കളത്തിലിറങ്ങും. അബൂദബിയിലെ ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ യൂറോപ്യന്‍ രാജ്യമായ ബെലറൂസാണ് എതിരാളികള്‍. രാത്രി ഏഴിനാണ് മത്സരം. ഫിഫ റാങ്കിങ്ങില്‍ ഒമാനേക്കാള്‍ പിന്നിലാണ് ബെലറൂസ്. യുവേഫ യൂറോ യോഗ്യത മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തിനായാണ് ബെലറൂസ് ഒമാനുമായി ഏറ്റുമുട്ടുന്നത്. അതേസമയം, അടുത്ത മാസം സിറിയയുമായി നടക്കുന്ന സൗഹൃദ മത്സരത്തിനും ജനുവരിയിലെ ഗള്‍ഫ് കപ്പിനുമുള്ള മുന്നൊരുക്കമായാണ് ഒമാന്‍ കളിയെ കാണുന്നത്.

സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തില്‍ ജര്‍മനിക്കെതിരെയുള്ള പ്രകടനം ടീമിന്‍റെ ആത്മവിശ്വസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു ഗോളിന് തോറ്റെങ്കിലും ലോക റാങ്കിങ്ങില്‍ 11ാം സ്ഥാനക്കാരുമായുള്ള പോരാട്ടത്തില്‍ തിളക്കമാര്‍ന്ന പ്രകടനമാണ് ഒമാന്‍ കാഴ്ചവെച്ചത്. ടീമിന്‍റെ പ്രകടനത്തില്‍ കോച്ച്‌ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കോച്ച്‌ ബ്രാങ്കോ ഇവാങ്കോവിച്ചിനു കീഴില്‍ ഒമാന്‍ ടീം മസ്കത്തില്‍ പരിശീലനം തുടങ്ങിയിട്ടുണ്ട്. ക്യാമ്ബിനുശേഷം ടീം യു.എ.ഇയിലേക്ക് തിരിക്കും.

Next Post

ശരീര ഭാരം കുറയ്ക്കാന്‍ കുരുമുളക് സഹായിക്കും കഴിക്കേണ്ട സമയം

Sun Nov 20 , 2022
Share on Facebook Tweet it Pin it Email ശരീര ഭാരം കുറയ്ക്കാന്‍ കുരുമുളക് സഹായിക്കുമെന്ന് പറഞ്ഞാല്‍ പലരും അതിശയപ്പെട്ടേക്കും. ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഭക്ഷണ നാരുകള്‍ എന്നിവ ഈ സുഗന്ധവ്യഞ്ജനത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ കലോറി വളരെ കുറവാണ്. ശരീര ഭാരം കുറയ്ക്കാന്‍ പല വിധത്തില്‍ കുരുമുളക് ഉപയോഗിക്കാവുന്നതാണ്. അവയില്‍ ചിലത് നോക്കാം. കടയില്‍നിന്ന് ശുദ്ധമായ കുരുമുളക് എണ്ണ വാങ്ങുക. ഒരു തുള്ളി എണ്ണ ഒരു ഗ്ലാസ് […]

You May Like

Breaking News

error: Content is protected !!