ശരീര ഭാരം കുറയ്ക്കാന്‍ കുരുമുളക് സഹായിക്കും കഴിക്കേണ്ട സമയം

ശരീര ഭാരം കുറയ്ക്കാന്‍ കുരുമുളക് സഹായിക്കുമെന്ന് പറഞ്ഞാല്‍ പലരും അതിശയപ്പെട്ടേക്കും. ആരോഗ്യകരമായ കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഭക്ഷണ നാരുകള്‍ എന്നിവ ഈ സുഗന്ധവ്യഞ്ജനത്തില്‍ അടങ്ങിയിട്ടുണ്ട്.

ഇതില്‍ കലോറി വളരെ കുറവാണ്. ശരീര ഭാരം കുറയ്ക്കാന്‍ പല വിധത്തില്‍ കുരുമുളക് ഉപയോഗിക്കാവുന്നതാണ്. അവയില്‍ ചിലത് നോക്കാം.

കടയില്‍നിന്ന് ശുദ്ധമായ കുരുമുളക് എണ്ണ വാങ്ങുക. ഒരു തുള്ളി എണ്ണ ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ക്കുക. പ്രഭാതഭക്ഷണത്തിന് മുന്‍പായി കുടിക്കുക. ചര്‍മ്മത്തിലെ അണുബാധകളെ ചികിത്സിക്കാന്‍ ഈ എണ്ണ ചര്‍മ്മത്തില്‍ പുരട്ടാവുന്നതാണ്.

ശരീര ഭാരം കുറയ്ക്കാന്‍ കുരുമുളക് എളുപ്പത്തില്‍ ഉപഭോഗപ്പെടുത്താവുന്ന ഏറ്റവും ലളിതമായ മാര്‍ഗങ്ങളില്‍ ഒന്നാണ് കുരുമുളക് ചായ. ഈ ചായ തയ്യാറാക്കാനായി ഇഞ്ചിന, നാരങ്ങ, തേന്‍, തുളസി, കറുവാപ്പട്ട അല്ലെങ്കില്‍ ഗ്രീന്‍ ടീ ബാഗുകള്‍ എന്നിവ ഉപയോഗിക്കാം. ചായ തയ്യാറാക്കാന്‍ ½ – 1 ടീസ്പൂണ്‍ പൊടിച്ച കുരുമുളക് ഉപയോഗിക്കുക. പ്രഭാതഭക്ഷണത്തിന് മുന്‍പായി ഇത് കുടിക്കുക.

നിങ്ങളുടെ പച്ചക്കറികളിലോ പഴച്ചാറുകളിലോ കുരുമുളക് ചേര്‍ക്കുക. ഇത് പതിവായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, ചര്‍മ്മത്തെ മെച്ചപ്പെടുത്താനും കുടല്‍ പ്രശ്നങ്ങള്‍ തടയാനും സഹായിക്കും.

എല്ലാ ദിവസവും രാവിലെ 2-3 കുരുമുളക് വായിലിട്ട് ചവച്ച്‌ കഴിക്കുക.

ശരീര ഭാരം കുറയ്ക്കാന്‍ എത്ര അളവ് കഴിക്കാം

ഒരു ദിവസം 1-2 ടീസ്പൂണ്‍ കുരുമുളക് കഴിക്കാവുന്നതാണ്. കുരുമുളക് കഴിച്ചു തുടങ്ങാത്തവര്‍, പതിയെ പതിയെ എണ്ണം കൂട്ടിയാല്‍ മതിയാകും. കുരുമുളക് അമിതമായി കഴിക്കരുത്. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍, കണ്ണുകളില്‍ എരിച്ചില്‍, ശ്വസന പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.

ശരീര ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ കുരുമുളക് എപ്പോള്‍ കഴിക്കണം

കുരുമുളക് ചായയും കുരുമുളക് എണ്ണയും പ്രഭാതഭക്ഷണത്തിന് മുന്‍പായി കഴിക്കുക. കുരുമുളക് വെറുതെ കഴിക്കുന്നവര്‍ ചായ അല്ലെങ്കില്‍ കാപ്പിക്ക് ശേഷമോ പ്രഭാതഭക്ഷണത്തിന് മുന്‍പായോ കഴിക്കുക. കുരുമുളക് ചേര്‍ത്ത ഒരു ഗ്ലാസ് വെജിറ്റബിള്‍ അല്ലെങ്കില്‍ പഴച്ചാര്‍ വൈകുന്നേരമോ ഉച്ചഭക്ഷണത്തിന് ശേഷമോ കുടിക്കാം.

Next Post

കുവൈത്ത്: കുവൈത്തില്‍ ഫാമിലി വിസകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ അനുവദിച്ചു തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍

Mon Nov 21 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫാമിലി വിസകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ അനുവദിച്ചു തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വകുപ്പിനെ ഉദ്ധരിച്ച്‌ കുവൈത്തി മാധ്യമങ്ങളാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ പ്രവാസികള്‍ക്ക് സ്വന്തം മക്കളെ കുവൈത്തിലേക്ക് കൊണ്ടുവരാനുള്ള വിസകളായിരിക്കും അനുവദിക്കുക. പിന്നീട് ഭാര്യാ – ഭര്‍ത്താക്കന്മാരെയും അതിന് ശേഷം മാതാപിതാക്കളെയും കുവൈത്തിലുള്ള കുടുംബാംഗങ്ങള്‍ക്ക് ഒപ്പം താമസിപ്പിക്കാനുള്ള വിസകള്‍ അനുവദിക്കും. കുവൈത്ത് […]

You May Like

Breaking News

error: Content is protected !!