യു.കെ: കെെരളി യുകെ ദേശീയ കമ്മിറ്റി അംഗം പ്രതിഭ കേശവൻ അന്തരിച്ചു

ലണ്ടൻ: കൈരളി യുകെ ദേശീയ കമ്മറ്റി അംഗവും കേംബ്രിഡ്ജ്‌ യൂണിറ്റ്‌ പ്രസിഡന്റുമായ പ്രതിഭ കേശവൻ നിര്യാതയായി. കുമരകം സ്വദേശിനിയായ പ്രതിഭ കേംബ്രിഡ്ജിലെ ആദം ബ്രൂക്സ്‌ ആശുപത്രിയിൽ നഴ്സായിരുന്നു.

പുരോഗമന പ്രസ്ഥാനങ്ങളുടെ ഉറച്ച പോരാളിയായ പ്രതിഭ കൈരളിയുടെ പ്രാരംഭ കാലം മുതൽ സംഘടന പടുത്തുയർത്തുവാൻ മുന്നിൽ നിന്നിരുന്നു.

സിപിഐ എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കെഎസ്‌ടിഎ മുൻ ജില്ലാ സെക്രട്ടറിയുമായ കദളിക്കാട്ടുമാലിയിൽ കേശവൻ– രാജമ്മ ദമ്പതികളുടെ മകളാണ്‌. ഭർത്താവ്‌ പ്രസാദ്‌. മക്കൾ: ശ്രേയ, ശ്രേഷ്‌ഠ. സഹോദരി: പ്രതീക്ഷ(നഴ്‌സ്, ലണ്ടൻ). മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

രണ്ടു വര്‍ഷം മുമ്പ് വിമാന യാത്രയ്ക്കിടെ പത്തനംതിട്ട സ്വദേശി മരിയ ഫിലിപ്പിന്റെ സുഖപ്രസവത്തിന് തുണയായി ഒപ്പം നിന്നത് പ്രതിഭയാണ്. 2021 ഒക്ടോബര്‍ അഞ്ചിന് രാത്രി ലണ്ടനില്‍നിന്നും കൊച്ചിയിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ഡ്രീം ലൈനര്‍ വിമാനത്തില്‍ യാത്രക്കായായിരുന്നു പ്രതിഭയും മരിയയും മറ്റും. ഏഴാം മാസമായിരുന്നു മരിയയ്ക്ക്. ബെഡ് റെസ്റ്റും മരിയയ്ക്ക് നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ വിമാനം ലണ്ടനില്‍നിന്നും പുറപ്പെട്ട് ഒന്നര മണിക്കൂറിനുള്ളില്‍ത്തന്നെ മരിയാ ഫിലിപ്പിനു പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. കാബിന്‍ ജീവനക്കാരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടറും ഒരു എംബിബിഎസ് വിദ്യാര്‍ത്ഥിയും നാലു നഴ്‌സുമാരും യുവതിയെ സഹായിക്കാനായെത്തി. ഇവരില്‍ ഒബ്‌സ്ട്രറ്റിക് തിയേറ്റര്‍ പരിചയമുണ്ടായിരുന്നത് പ്രതിഭയ്ക്കു മാത്രമായിരുന്നു. തുടര്‍ന്നു യാത്രക്കാരിയുടെ പ്രസവ സഹായത്തിനു പ്രതിഭ നേതൃത്വം നല്‍കുകയായിരുന്നു.

Next Post

ഒമാന്‍: രക്തദാന ക്യാമ്ബ് ഫലജ് അല്‍ കാബായില്‍ സംഘടിപ്പിക്കുന്നു

Tue May 30 , 2023
Share on Facebook Tweet it Pin it Email സഹാര്‍: സോഹാര്‍ ഹോസ്പിറ്റല്‍ ആരോഗ്യ മന്ത്രാലയം ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ഫലജ് ലൈഫ് ലൈൻ ഹോസ്പിറ്റലും കൈരളി ഒമാൻ ഫലജ് യുണിറ്റും സംയുക്തമായി രക്തദാന ക്യാമ്ബ് നടത്തുന്നു. അനിവാര്യ അവസ്ഥയില്‍ ബ്ലഡ് ക്ഷാമം ഇല്ലാതാക്കാനുള്ള മുൻകരുതല്‍ എന്ന നിലയിലാണ് രക്തദാന ക്യാമ്ബുകള്‍ സംഘടിപ്പിക്കുന്നത്. ജൂണ്‍ 2 വെള്ളിയാഴ്ച വൈകീട്ട് 3 മുതല്‍ 7 വരെ ഫലജ് അല്‍ കാബായിലെ […]

You May Like

Breaking News

error: Content is protected !!