കുവൈത്ത്: കുവൈത്തില്‍ ഫാമിലി വിസകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ അനുവദിച്ചു തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫാമിലി വിസകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ അനുവദിച്ചു തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വകുപ്പിനെ ഉദ്ധരിച്ച്‌ കുവൈത്തി മാധ്യമങ്ങളാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ പ്രവാസികള്‍ക്ക് സ്വന്തം മക്കളെ കുവൈത്തിലേക്ക് കൊണ്ടുവരാനുള്ള വിസകളായിരിക്കും അനുവദിക്കുക. പിന്നീട് ഭാര്യാ – ഭര്‍ത്താക്കന്മാരെയും അതിന് ശേഷം മാതാപിതാക്കളെയും കുവൈത്തിലുള്ള കുടുംബാംഗങ്ങള്‍ക്ക് ഒപ്പം താമസിപ്പിക്കാനുള്ള വിസകള്‍ അനുവദിക്കും.

കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കുന്ന പുതിയ നിബന്ധനകള്‍ അനുസരിച്ചായിരിക്കും ഫാമിലി വിസകള്‍ അനുവദിക്കുക. കുടുംബാംഗങ്ങളെ സ്‍പോണ്‍സര്‍ ചെയ്യുന്ന പ്രവാസിയുടെ കുറഞ്ഞ പ്രതിമാസ ശമ്ബളം 500 കുവൈത്തി ദിനാര്‍ (1.32 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ കുവൈത്തില്‍ ഫാമിലി വിസകള്‍ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഫാമിലി വിസകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനും പ്രവാസികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചകൊണ്ടുതന്നെ അവര്‍ക്ക് കുടുംബങ്ങളോടൊപ്പം രാജ്യത്ത് താമസിക്കാനും ജനസംഖ്യാ സന്തുലനം ഉറപ്പുവരുത്താനുമുള്ള നടപടികളുടെ ഭാഗമാണിതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.

ചെറിയ കുട്ടികളെ കൊണ്ടുവരുന്നതിന് ശമ്ബള പരിധി സംബന്ധിച്ച നിബന്ധന ബാധകമാക്കിയേക്കില്ല. മാനുഷിക പരിഗണന മുന്‍നിര്‍ത്തി ഇക്കാര്യത്തില്‍ ഇളവ് അനുവദിച്ചേക്കും. അതേസമയം സന്ദര്‍ശക, ആശ്രിത വിസകള്‍ അനുവദിച്ചു തുടങ്ങുന്നതിനുള്ള സമയപരിധി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വിസാ പരിഷ്കരണം സംബന്ധിച്ച്‌ ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പഠന റിപ്പോര്‍ട്ട് പ്രകാരം ശമ്ബള നിബന്ധന ഉയര്‍ത്തണമെന്ന് നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ ഇക്കാര്യത്തില്‍ മാറ്റം വരുമോ എന്നുള്ളതും വ്യക്തമല്ല. നിലവില്‍ പ്രവാസികള്‍ക്ക് ഫാമിലി വിസകളും ആശ്രിത വിസകളും അനുവദിക്കാത്തതു മൂലം വലിയ പ്രതിസന്ധി നേരിടുന്നുണ്ട്.

Next Post

കുവൈത്ത്: കുവൈറ്റില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ധിച്ച കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി

Tue Nov 22 , 2022
Share on Facebook Tweet it Pin it Email കുവൈറ്റില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും ഫോണ്‍ തട്ടിയെടുത്ത് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി. അപ്പീല്‍ കോടതിയാണ് ഉദ്യോഗസ്ഥനെ 15 വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കി ഉദ്യോഗസ്ഥനെ വെറുതെ വിട്ടത്. ഉദ്യോഗസ്ഥന്റെ ജോലിസ്ഥലത്ത് എത്തിയ തന്നെ മര്‍ദ്ദിച്ചെന്നും അവഹേളിച്ചെന്നുമാണ് പ്രവാസി പരാതി നല്‍കിയതെന്നാണ് കോടതി രേഖകളില്‍ വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥന്‍ പ്രവാസിയെ സെവന്‍ത് റിങ് റോഡിലുള്ള കന്നുകാലികളെ പരിപാലിക്കുന്ന […]

You May Like

Breaking News

error: Content is protected !!