കുവൈത്ത്: അ​ടു​ത്ത വ​ര്‍​ഷം വ​ര്‍​ക്ക് പെ​ര്‍​മി​റ്റ് ഫീ​സ് നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കും

കുവൈത്തില്‍ അ​ടു​ത്ത വ​ര്‍​ഷം വ​ര്‍​ക്ക് പെ​ര്‍​മി​റ്റ് ഫീ​സ് നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കും.ഇ​തു​സം​ബ​ന്ധി​ച്ച്‌​ പ​ഠി​ക്കാ​ന്‍ മ​ന്ത്രി​സ​ഭ മാ​ന്‍​പ​വ​ര്‍ പ​ബ്ലി​ക്​ അ​തോ​റി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.

വി​സ​ക്ക​ച്ച​വ​ട​വും അ​വി​ദ​ഗ്​​ധ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ധി​ക്യ​വും ത​ട​യാ​ന്‍ വ​ര്‍​ക്ക്​​ പെ​ര്‍​മി​റ്റ്​ സം​വി​ധാ​നം പൊ​ളി​ച്ചെ​ഴു​തു​ന്ന​ത്​ സം​ബ​ന്ധി​ച്ചും പ​ഠ​നം ന​ട​ത്തും. 2022 അ​വ​സാ​ന പാ​ദ​ത്തി​ലാ​ണ്​ നി​ര്‍​ദേ​ശം ന​ട​പ്പാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഓ​രോ തൊ​ഴി​ല്‍ മേ​ഖ​ല​യി​ലും ​സ്വ​ദേ​ശി​ക​ള്‍​ക്കും വി​ദേ​ശി​ക​ള്‍​ക്കും അ​നു​പാ​തം നി​ശ്ച​യി​ക്കാ​ന്‍ പ​ദ്ധ​തി​യു​ണ്ട്. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്വ​ദേ​ശി അ​നു​പാ​തം വ​ര്‍​ധി​പ്പി​ക്കാ​നും നീ​ക്ക​മു​ണ്ട്. 2022 തു​ട​ക്ക​ത്തി​ല്‍ അ​ഞ്ച്​ ശ​ത​മാ​ന​മാ​യും ക്ര​മേ​ണ വ​ര്‍​ധി​പ്പി​ച്ച്‌​ 20 ശ​ത​മാ​ന​ത്തി​ലെ​ത്തി​ക്കാ​നു​മാ​ണ്​ നീ​ക്കം. സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ ​ജോ​ലി​ക്ക്​ ക​യ​റാ​ന്‍ സ്വ​ദേ​ശി​ക​ള്‍ വി​മു​ഖ​ത കാ​ണി​ക്കു​ന്ന അ​വ​സ്ഥ​യി​ല്‍ ഇ​ത്​ എ​ത്ര​ത്തോ​ളം പ്രാ​യോ​ഗി​ക​മാ​കും എ​ന്ന്​ സം​ശ​യ​മു​ണ്ട്.

Next Post

കുവൈത്ത്: കേരളൈറ്റ്സ് മെഡിക്കല്‍ ഫോറം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം - വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

Tue Oct 5 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി> കുവൈറ്റിലെ ആരോഗ്യരംഗത്ത് സേവനമനുഷ്ഠിക്കുന്നവരുടെ പൊതുകൂട്ടായ്മയായ കേരളൈറ്റ്സ് മെഡിക്കല് ഫോറം കുവൈറ്റിന്റെ പ്രവര്ത്തനങ്ങള്ക്ക് ഔദ്യോഗിക തുടക്കമായി. സര്ക്കാര്- സ്വകാര്യ മേഖലയില് ജോലിചെയ്യുന്ന മലയാളികളായ നഴ്സുമാര്, പാരാ മെഡിക്കല് ജീവനക്കാര് തുടങ്ങിയവരുടെ കൂട്ടായ്മയ്ക്കാണ് ആരംഭം കുറിച്ചിരിക്കുന്നത്. കുവൈറ്റിലെ ആരോഗ്യ മേഖലയില് പ്രവര്ത്തിക്കുന്നവരുടെ പൊതുവായ കൂട്ടായ്മ രൂപപ്പെടുന്നതില് ഏറെ സന്തോഷമുണ്ടെന്നും ഇതില് ഭാഗമായ എല്ലാ ആരോഗ്യ പ്രവര്ത്തകര്ക്കാരെയും അഭിവാദ്യം ചെയ്യുന്നതായും […]

You May Like

Breaking News

error: Content is protected !!