ഒമാന്‍: ഒമാന്‍ എണ്ണ വില 80 ഡോളറിലേക്ക്

ഒമാന്‍ എണ്ണ വില വ്യാഴാഴ്ച ഒരു ബാരലിന് 80 ഡോളറിന് തൊട്ടടുത്തെത്തി. 79.69 ഡോളറായിരുന്നു വ്യാഴാഴ്ചത്തെ എണ്ണ വില. ബുധനാഴ്ചത്തെ എണ്ണ വിലയെക്കാള്‍ 2.72 ഡോളര്‍ കൂടുതലാണിത്. ബുധനാഴ്ച ബാരലിന് 76.97 ഡോളറായിരുന്നു ഒമാന്‍ അസംസ്കൃത എണ്ണ വില.

ഒമാന്‍ എണ്ണ വില ഈ മാസാദ്യം കുത്തനെ ഇടിയുകയായിരുന്നു. ജനുവരി മൂന്നിന് 82.26 ഡോളറായിരുന്ന ഒമാന്‍ എണ്ണവില.എന്നാല്‍ നാലിന് ഒറ്റ ദിവസം കൊണ്ട് 4.08 ഡോളര്‍ ഇടിഞ്ഞ് ഒമാന്‍ ബാരലിന് 77.18 ഡോളറിലെത്തുകയായിരുന്നു. അഞ്ചിന് വീണ്ടും ഇടിഞ്ഞ് ഒമാന്‍ 75.18 എത്തുകയും ചെയ്തു. ഈ മാസം ആറ് മുതലാണ് എണ്ണ വില ഉയരാന്‍ തുടങ്ങിയത്.

Next Post

കുവൈത്ത്: വാഹനങ്ങളിലെ രൂപമാറ്റം - പരിശോധന തുടരുന്നു

Sat Jan 14 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതും ഉയര്‍ന്നശബ്ദം ഉണ്ടാക്കുന്നതിനായി കൃത്രിമത്വം നടത്തുന്നതും കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ തുടരുന്നു. പബ്ലിക് സെക്യൂരിറ്റി സെക്ടര്‍, ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്മെന്റ്, ജനറല്‍ ഡയറക്‌ടറേറ്റ് എന്നിവയാണ് പരിശോധന നടത്തുന്നത്. ഇതിന്റെ ഫലമായി ശനിയാഴ്ച എക്‌സ്‌ഹോസ്റ്റില്‍ നിന്നുള്ള 133 ശബ്‌ദ ലംഘനങ്ങള്‍ക്കെതിരെ നടപടി എടുത്തു. 71 വാഹനങ്ങള്‍ പിടിച്ചെടുത്തു. നാല് സൈക്കിളുകളും പിടികൂടിയവയില്‍ ഉള്‍പ്പെടുന്നു. ഇത്തരം വാഹനങ്ങളും […]

You May Like

Breaking News

error: Content is protected !!